Friday, December 25, 2015

COA against star group...


24 news Malayalam test started ......


ഫ്ലവേർസ് കുടുംബത്തിൽ നിന്നും പുതിയ ഒരു ചാനലും കൂടി വരുന്നു.
"24ന്യൂസ്" മലയാളം വാർത്താ ചാനൽ.
"ജനപ്രിയ" ചാനലിന്റെ സ്ലോട്ടിൽ പരീക്ഷണ സംപ്രേഷണം തുടങ്ങി.
മുഴുവൻ സമയ വാർത്തകളും സമകാലീന
 വാർത്താധിഷ്ഠിത പരിപാടികളുമായി 24 ന്യൂസ്
 ഉടനെ നിങ്ങളുടെ സ്വീകരണ മുറിയിലെത്തും.
technical details
 satellite :Intelsat 17 66 degree east
 frequency 3968
 polarisation horizontal
 symbol rate 8800
 (replacement of janapriya)

Saturday, November 28, 2015

HTV Asia new DTH available in 60 cm dish (Gulf & India)

ഗൾഫിലും നാട്ടിലും യൂറ്റൽസാറ്റ് 70ബി (70.5 ഡിഗ്രി ഈസ്റ്റ്‌) ൽ നിന്നും ട്യൂണ്‍ ചെയ്യാൻ പറ്റുന്ന സൗജന്യ ബംഗ്ലാദേശി ,ശ്രിലങ്കൻ ,തമിഴ് ,മലയാളം ചാനലുകൾ.
ഒരു ചെറിയ 60 cm ഡിഷിലോ അല്ലെങ്കിൽ ഇന്റെൽസാറ്റ് 17 ൻറെ സൈഡ് lnb ആയി ഒരു ku lnb ഫിക്സ് ചെയ്തിട്ടോ ട്യൂണ്‍ ചെയ്യാം.
Free to air Bangladeshi ,Srilankan, Tamil & Malayalam channels available from Eutelsat 70 B ,70.5 degree east which can be catched by a 60 cm dish or by fixing a ku band as a side lnb for Intelsat 17.(GULF &India)

Downlink Parameters

Satellite

Eutelsat 70B

Frequency11294 MHz / H
Symbol Rate44900 Kbaud
Carrier TypeDVBS2, QPSK, 2/3

Frequency11356 MHz / V
Symbol Rate44900 Kbaud
Carrier TypeDVBS2, QPSK, 3/

DD channels from Gsat-10

DD channels from gsat 10 (83' east)
C band
3885/v/27500
DD HD (Biss) also working well.
9 tv channels & 4 Radio channels available at present.

DDFreeDish migrates to Gsat-15

DDFreedish വൈകാതെ പുതിയതായി വിക്ഷേപിച്ച ജീ-സാറ്റ് 15 ലേക്ക് മാറും.എന്നാൽ സാറ്റലൈറ്റ് ദിശ പഴയത് തന്നെ തുടരും.(93.5 degree east)
ഫ്രീക്വെൻസി എല്ലാം മാറും.അതിനാൽ പുതിയ parameters ചേർത്ത് സെറ്റ് ടോപ്പ് ബോക്സുകൾ റീ സ്കാൻ ചെയ്യേണ്ടി വരും.പുതിയ സാറ്റലൈറ്റിൽ എല്ലാ ചാനലുകളും എംപെഗ് -2 ഫോർമാറ്റിൽ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.അങ്ങിനെയാണെങ്കിൽ ഏത് സെറ്റ് ടോപ്പ് ബോക്സും ഉപയോഗിക്കാൻ സാധിക്കും.പുതിയ ചാനലുകളും ആഡ് ചെയ്യാനുള്ള ഒരുക്കത്തിലാണ് DD ഫ്രീ ഡിഷ്.

Flowers International

ഫ്ളവേഴ്സ്
കുടുംബത്തില് നിന്ന് മറ്റൊരു ദൃശ്യവസന്തം........
ഫ്ളവേഴ്സ് ഇന്റര്നാഷണല്
നവംബര് 1 കേരളപ്പിറവി ദിനത്തില്
സംപ്രേഷണം ആരംഭിച്ചു.



സാറ്റലൈറ്റ് : ഇന്റ്റൽസാറ്റ് 17
ഫ്രീക്വൻസി :3986
പോളറൈസേഷൻ :horizontal
സിംബൽ റേറ്റ് :14400

All India Radio channels live...no need app

No need any app.
listen all india radio live channels
http://allindiaradio.gov.in/default.aspx

Saturday, May 16, 2015

ടിവി ന്യൂ പൂര്‍ണ സംപ്രേഷണത്തിലേക്ക്........

ടിവി ന്യൂ പൂര്‍ണ സംപ്രേഷണത്തിലേക്ക്. വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളുമായി അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ടിവി ന്യൂ പ്രേക്ഷകരിലെത്തുന്നത്. കേരളത്തിനകത്തും പുറത്തുമായി എല്ലാ പ്രധാന നഗരങ്ങളിലും ടിവി ന്യൂവിന്റെ ബ്യൂറോകള്‍ പ്രവര്‍ത്തിക്കും. മാധ്യമരംഗത്ത് പ്രതിഭ തെളിയിച്ച പ്രഗത്ഭരുടെയും സാങ്കേതികവിദഗ്ധരുടെയും സാന്നിധ്യമാണ് ടിവി ന്യൂവിന്റെ മറ്റൊരു പ്രത്യേകത. വാര്‍ത്തകള്‍ക്കൊപ്പം വിനോദപരിപാടികള്‍ക്കും വികസനാത്മക റിപ്പോര്‍ട്ടുകള്‍ക്കുമായിരിക്കും ചാനല്‍ മുന്‍ഗണന നല്‍കുന്നത്.
http://tvnew.in/live

Sunday, May 10, 2015

Media One changed from May 4 onwards.....

മെയ്‌ 4 മുതൽ കൂടുതല്‍ വാര്‍ത്താ ബുള്ളറ്റിനുകളും വ്യത്യസ്തമായ വാര്‍ത്താധിഷ്ഠിത പരിപാടികളുമായി മീഡിയവണ്‍ പുതിയ ഭാവത്തിലും രൂപത്തിലുമാണ് പ്രേക്ഷകരുടെ മുന്നിലേക്കെത്തിയിരിക്കുന്നത്. ഒപ്പം പ്രേക്ഷകര്‍ എന്നും നെഞ്ചേറ്റിയ മീഡിയവണിലെ ജനപ്രിയ പരിപാടികളും. കാഴ്ചയിലും ഉള്ളടക്കത്തിലും അക്ഷരങ്ങളിലും വരെ ആ മാറ്റം പ്രേക്ഷകര്‍ക്ക് അറിയാനാകും.
രാവിലെ ആറുമണിക്കുതന്നെ വാര്‍ത്താ ബുള്ളറ്റിന്‍, അതിന് ശേഷം പത്രങ്ങള്‍ പറഞ്ഞ അന്നത്തെ വിശേഷങ്ങള്‍, വാര്‍ത്തകള്‍... ഓരോ ഒരു മണിക്കൂറും ഇടവിട്ട് ന്യൂസ് അപ്ഡേറ്റും, റൌണ്ട് അപ്പ് ബുള്ളറ്റിനുകളും. വാര്‍ത്തകളും അതിഥികളും അവരുടെ വിശേഷങ്ങളുമായി മോണിംഗ് ഷോ. രാവിലെ 9.30 മുതലുള്ള സീറോ അവറില്‍ അതത് ദിവസത്തെ സുപ്രധാന വാര്‍ത്തകളുമായി ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാരും വാര്‍ത്തകളെ വിശകലനം ചെയ്യുന്ന വിദഗ്ധരും 11.30 വരെ പ്രേക്ഷകരുടെ ഒപ്പമുണ്ടാകും.
ലോക വാര്‍ത്തകളും വിശേഷങ്ങളുമായി എല്ലാ ദിവസവും രാവിലെ എട്ടുമണിക്കും വൈകീട്ട് 6 മണിക്കും ലോകവാര്‍ത്തകള്‍. ആഗോള രാഷ്ട്രീയലോകം പറയുന്ന വാര്‍ത്തകളും വിശേഷങ്ങളും മാത്രമല്ല, കായികവാര്‍ത്തകളും ബിസിനസ്സും ടെക്നോളജിയും എല്ലാം ഈ ലോക വാര്‍ത്തകളിലൂടെ പ്രേക്ഷകര്‍ക്ക് അറിയാം.
എല്ലാ ദിവസവും മിഡില്‍ ഈസ്റ്റ് വാര്‍ത്തകളറിയാന്‍ രാത്രി 11.30 വരെ കാത്തിരിക്കേണ്ടി വന്ന അവസ്ഥയ്ക്കും മാറ്റം വന്നിരിക്കുന്നു. ഇന്നുമുതല്‍ എല്ലാ ദിവസവും വൈകീട്ട് 4 മണിക്ക് ഗള്‍ഫ് വാര്‍ത്തകളറിയാം. ചലച്ചിത്ര-കലാ-സാംസ്കാരിക-പുസ്തക മേഖലകളിലെ വിശേഷങ്ങളുമായി എല്ലാ ദിവസവും ഷോ മാള്‍. അതുകൊണ്ടുതന്നെ കലാ സാംസ്കാരിക വിശേഷങ്ങളുമായി ആഴ്ചയില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിരുന്ന ആര്‍ട്ട്ബീറ്റ്സ് ഇനി മുതല്‍ ഉണ്ടായിരിക്കില്ല.
മറ്റൊന്ന് വാര്‍ത്താധിഷ്ഠിത പരിപാടികളിലുണ്ടായ മാറ്റമാണ്... ദേശീയ വാര്‍ത്തകളുടെ ആഴത്തിലുള്ള വിശകലനവുമായി ദ നാഷന്‍, സാമൂഹിക മാധ്യമങ്ങളിലെ ഇളക്കങ്ങളും അനക്കങ്ങളും പ്രേക്ഷകരിലേക്കെത്തിക്കുന്ന ഫിഫ്ത്ത് എസ്റ്റേറ്റ്, അതാത് ആഴ്ചയിലെ പ്രധാന വിഷയങ്ങളുടെ ആഴത്തിലുള്ള വിശകലനവുമായി ബിയോണ്ട് ദ ഹെഡ് ലൈന്‍സ് തുടങ്ങി വ്യത്യസ്തമാര്‍ന്ന പല വാര്‍ത്താധിഷ്ഠിത പരിപാടികളും ഇനിമുതല്‍ മീഡിയവണിന്റെ പ്രേക്ഷകരെ തേടിയെത്തുകയാണ്.
മറ്റു ചാനലുകള്‍ എന്നും മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തിയ മറ്റുചില വിശേഷങ്ങളും മീഡിയവണിന്റെ വാര്‍ത്താധിഷ്ഠിത പരിപാടികളുടെ ഭാഗമാണ്. നഷ്ടപ്പെട്ടുപോയ നാടന്‍പാട്ടുകളെ മുഖ്യധാരയിലേക്കെത്തിക്കുന്ന പാട്ടുവഴി, കേരളത്തിന്റെ ഭാഷ വൈവിധ്യങ്ങളിലൂടെയുള്ള യാത്രയുമായി ഞങ്ങ നിങ്ങ, മീഡിയ വണില്‍ രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടികളില്ലെന്ന പ്രേക്ഷകരുടെ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കുമുള്ള മറുപടിയായി ഗ്രാന്റ് കേരള സര്‍ക്കസ് എന്നിവയ്ക്കായി പ്രേക്ഷകര്‍ കാത്തുനില്‍ക്കുമെന്നുറപ്പ്.
എന്നും പ്രേക്ഷകരുടെ ഇഷ്ടവിനോദപരിപാടികളായ എം 80 മൂസ, പതിനാലാം രാവ്, ഖയാല്‍.... അടക്കമുള്ള വിനോദ പരിപാടികള്‍ക്കൊന്നും മാറ്റമില്ലാതെ ഒരു വാര്‍ത്താചാനലിന്റെ എല്ലാ ഉള്ളടക്കത്തോടെയും പുതുമയോടെയും കൂടിയാണ് മീഡിയ വണ്‍ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്.
കാഴ്ചയിലും ആ വ്യത്യാസം പ്രേക്ഷകര്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കും. അക്ഷരങ്ങളിലും നിറത്തിലും ഡിസൈനിലും തുടങ്ങി എല്ലാ മേഖലയിലും വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. സ്ക്രോളിലും അപ്ഡേറ്റിലും ഫ്ലാഷ് ന്യൂസിലും ബ്രേക്കിംഗ് ന്യൂസിലും എല്ലാം വ്യത്യാസം പ്രകടമാണ്.
Courtesy: Media One

April 2015....A Special month for Malayalam tv viewers

മലയാള ദൃശ്യ മാധ്യമ രംഗത്ത് 2015 ഏപ്രിൽ ഒരു നാഴികക്കല്ലാവുകയാണ്.മൂന്നു മലയാളം ചാനലുകളാണ് ഈ മാസം ഉദ്ഘാടനം ചെയ്യപ്പെട്ടത്.ഏപ്രിൽ 5 നു flowers ,ഏപ്രിൽ 19 നു ജനം ,ഏപ്രിൽ 24 നു മീഡിയ വൺ ഗൾഫ്‌.
ഇതിൽ ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ സ്ഥാപിതമായ flowers ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ സാധാരണ സംപ്രേഷണം ആരംഭിച്ചപ്പോൾ മീഡിയ വൺ ഗൾഫ്‌ ഉദ്ഘാടനം ചെയ്ത സമയത്ത് തന്നെ പരിപാടികൾ തുടങ്ങി.പക്ഷെ ജനം ടി വി ഇപ്പോഴും ടെസ്റ്റ്‌ തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
മലയാളത്തിലെ ആദ്യ എച്.ഡി ചാനലായിരിക്കുമെന്നു അവകാശപ്പെടുന്ന ജനം ഇതുവരെ എച് ഡി മോഡിൽ എത്തിയിട്ടില്ല.പ്രിയദർശന്റെ നേതൃത്വത്തിൽ അണിഞ്ഞൊരുങ്ങുന്ന ജനം ടി വി ഒട്ടുമിക്ക പ്രാദേശിക കേബിൾ നെട്വോർക്കുകളിലും മറ്റു പ്രമുഖ നെട്വോർക്കുകളിലും സ്ഥാനം പിടിച്ചു കഴിഞ്ഞു.മീഡിയ വൺ ഗൾഫ്‌ എച് ഡി അല്ലെങ്കിലും എച് ഡി പോലെയുള്ള ക്ലാരിറ്റി നല്കുന്നുണ്ട്.വാർത്തകൾ ഇല്ലാത്തത് ഈ ചാനലിന്റെ ഒരു പോരായ്മയാണ്.
ഈ മൂന്നു ചാനലുകളും പ്രവാസികൾക്ക്‌ ലഭ്യമാണെങ്കിലും ഇതിൽ മീഡിയ വണ്‍ ഗൾഫ്‌ പ്രവാസികൾക്ക്‌ വേണ്ടിയുള്ള ഒരു എക്സ്ക്ളൂസീവ് ചാനലാണ്‌.ഇതൊക്കെ കൂടാതെ ഖത്തർ പ്രവാസികൾക്ക് മറ്റൊരു സന്തോഷവും കൂടി ഈ ഏപ്രിൽ നൽകി.മാതൃഭൂമി ദിനപത്രം ഖത്തരിൽ നിന്നും എഡിഷൻ തുടങ്ങിയതാണ് ആ വിശേഷം

MediaOne Live android app

Download MediaOne Live android app for Live Stream of MediaOne & MediaOne Gulf Channels
https://play.google.com/store/apps/details?id=com.madhyamam.mediaonelive

Thursday, April 23, 2015

"മീഡിയ വണ്‍ ഗൾഫ്‌" ചാനൽ ഖത്തർ ഉരീദു മോസൈകിൽ .....

"മീഡിയ വണ്‍ ഗൾഫ്‌" ചാനൽ ഖത്തർ ഉരീദു മോസൈകിൽ പ്രവേശിച്ചിരിക്കുന്നു.ഊരെദൂ മോസൈകിലെ ചാനൽ നമ്പര് 265 ൽ "മീഡിയ വണ്‍ ഗൾഫ്‌" ലഭ്യമാണ് .പഴയ "മീഡിയ വണ്‍" ചാനൽ 253 എന്ന നമ്പറിൽ പഴയത് പോലെ ലഭ്യമായിരിക്കും.

Tuesday, April 21, 2015

'ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ്" മുതല്‍ "മീഡിയ വന്‍ ഗള്‍ഫ്‌" വരെ .....

ഏഷ്യാനെറ്റ് പ്രവാസി മലയാളികള്‍ക്കായി 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്ന 'ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ്' എന്ന വിനോദ ചാനല്‍ 2010 മാര്‍ച്ച് 25 ന്‌ ആരംഭിച്ചു.

ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്ത് വന്നിരുന്ന റിയാലിറ്റി ഷോകളായ ഐഡിയ സ്റ്റാര്‍സിംഗര്‍-സീസണ്‍ 4, മഞ്ച് സ്റ്റാര്‍സിംഗര്‍ ജൂനിയര്‍, വൊഡാഫോണ്‍ കോമഡി സ്റ്റാഴ്‌സ്, കൂടാതെ പരമ്പരകള്‍, ചലച്ചിത്രങ്ങള്‍, തുടങ്ങിയവ 'ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ്' ചാനലിലൂടെ പ്രവാസികള്‍ക്ക് അനുയോജ്യമായ സമയങ്ങളില്‍ കാണാനുള്ള അവസരമുണ്ടായി.

മനോരമ കുടുംബത്തി...ല്‍ നിന്നും "മഴവില്‍ മനോരമ" സംപ്രേഷണം ആരംഭിച്ചതോടെ "മനോരമ ഇന്റര്‍നാഷണല്‍" എന്ന ന്യൂസ് ചാനല്‍ "മഴവില്‍ മനോരമ ഇന്റര്‍നാഷണല്‍" ആയി മാറി.അങ്ങിനെ പ്രവാസി മലയാളിയുടെ കുടുംബ സദസ്സുകളിലേക്ക് മഴവില്ലു വിരിഞ്ഞിറങ്ങി.എന്തായാലും അത് 'ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ്' നെക്കാളും മെച്ചമായിരുന്നു.ഒരു പ്രധാന വ്യത്യാസം വാര്‍ത്തകള്‍ തന്നെ.എന്നിരുന്നാലും വാര്‍ത്താ സമയങ്ങളിലെ രണ്ട് ലോഗോയും അല്ലാത്ത സമയങ്ങളില്‍ മദ്ധ്യത്തില്‍ കാണിക്കുന്ന പരസ്യങ്ങളും (ന്യൂസ് സ്ക്രോള്‍ ചെയ്യാന്‍ വേണ്ടി അങ്ങിനെ ക്രമീകരിച്ചതാണ്) ഒരു പോരായ്മയായി തുടര്‍ന്ന് വരുന്നു.

ഈ കഴിഞ്ഞ ഫെബ്രുവരി 13 നാണ് കൈരളി അറേബ്യ തുടങ്ങിയത്.ഇപ്പോള്‍ നിലവില്‍ പ്രവാസികള്‍ക്കുള്ള മൂന്നു ചാനലുകളില്‍ ഏറ്റവും നിലവാരം പുലര്‍ത്തുന്നത് കൈരളി അറേബ്യ തന്നെയാണ്.കൈരളിയിലെ മികച്ച പരിപാടികള്‍ പ്രവാസികള്‍ക്ക് അനുയോജ്യമായ സമയങ്ങളില്‍ കാണാനുള്ള സാഹചര്യത്തോടൊപ്പം ഓരോ അര മണിക്കൂറിലും സ്പെഷ്യല്‍ വാര്‍ത്താ ബുള്ളറ്റിനുകളും കൈരളി അറേബ്യ ഒരുക്കി.

ഈ വരുന്ന 24 മുതല്‍ മീഡിയ വന്‍ ഗള്‍ഫ്‌ കൂടി ഈ രംഗത്തേക്ക് കടന്നു വരുന്നു.പ്രവാസ ലോകത്ത് തയ്യാറാക്കുന്ന പരിപാടികള്‍ക്ക് മുന്‍തൂക്കം കൊടുക്കുമെന്നാണ് ആണ്‌ അവര്‍ നല്‍കുന്ന വാഗ്ദാനം.പക്ഷെ മറ്റുള്ള ചാനലുകള്‍ ചെയ്യുന്ന പോലെ മീഡിയ വന്‍ ഗള്‍ഫ്‌ തങ്ങളുടെ മാതൃ ചാനലിലെ പരിപാടികള്‍ പ്രവാസികള്‍ക്ക് അനുയോജ്യമായ സമയങ്ങളില്‍ ക്രമീകരിച്ച് അവതരിപ്പിക്കുമെന്നത് ഉറപ്പാണ്.എന്തായാലും മത്സരം മുറുകുന്നത് പ്രവാസികള്‍ക്ക് പ്രയോജനപ്പെടുമെന്ന് പ്രത്യാശിക്കാം.

ഗള്‍ഫ്‌ മാധ്യമത്തില്‍ നിന്ന് മീഡിയാ വന്‍ ഗള്‍ഫ്‌ വരെ .....

 

ജനം ടിവിയുടെ ഔപചാരികമായ ഉദ്ഘാടനം ആദരണീയ സ്വാമിജി ശ്രീ ശ്രീ രവിശങ്കർ നിർവഹിച്ചു.

ജനം ടിവിയുടെ ഔപചാരികമായ ഉദ്ഘാടനം ആദരണീയ സ്വാമിജി ശ്രീ ശ്രീ രവിശങ്കർ നിർവഹിക്കുന്നു
രാഷ്ട്രീയ സ്വയംസേവക സംഘം സർകാര്യവാഹ് ഭയ്യാജി ജോഷി , കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണവകുപ്പ് സഹമന്ത്രി ശ്രീ രാജ്യവർദ്ധൻ സിംഗ് റാത്തോഡ് , സ്വാമി പൂർണാമൃതാനന്ദപുരി , ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് , ജനം ടിവി ചെയർമാൻ പ്രിയദർശൻ തുടങ്ങിയവർ സമീപം ...

Tuesday, April 14, 2015

Flowers.....vishu day ....live concert....calicut

സാഗര സംഗീതം....... സംഗീത സാമ്രാട്ടുകളായ ഹരിഹരനും ശങ്കര്‍ മഹാദേവനും മലയാള മണ്ണില്‍ ആദ്യമായ് ഒരേ വേദിയില്‍....കൂടെ ഇന്ത്യയിലെ മറ്റ് പ്രശസ്ത ഗായകരും.... ഒപ്പം വിസ്മയിപ്പിക്കുന്ന ലേസര്‍ ഷോയും! വിഷുക്കാഴ്ചയായ് ഫ്ളവേഴ്സ് ചാനല്‍ കാഴ്ചവെക്കുന്ന ഹൃദയം ത്രസിപ്പിക്കുന്ന സംഗീത വിരുന്ന്.നാളെ വിഷുദിനത്തിൽ 2015 ഏപ്രില്‍ 15ന് കോഴിക്കോട് ബീച്ച് ഗ്രൗണ്ടില്‍ വൈകുന്നേരം 6.30ന്. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതല്ല !!!!!! മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി പരസ്യവും ഇടവേളകളുമില്ലാതെ അനർഗളമൊഴുകുന്ന തത്സമയ സംപ്രേഷണവും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 7025000333

Friday, April 10, 2015

മീഡിയവണ് (ഗൾഫ്‌) ടെസ്റ്റ്‌ റണ്‍ വീണ്ടും തുടങ്ങി.

മീഡിയവണ്  (ഗൾഫ്‌) ടെസ്റ്റ്‌ റണ്‍ വീണ്ടും തുടങ്ങി.
technical details:
satellite: intelsat - 17
frequency: 3984 horizontal
Symbol rate:  14400
fec:3/4
mode: 8-psk dvb s2

Thursday, April 9, 2015

സിനിമാ നിര്‍മ്മാതാക്കള്‍ മൂവീ ചാനല്‍ തുടങ്ങുന്നു..

സിനിമാ നിര്‍മ്മാതാക്കള്‍ മൂവീ ചാനല്‍ തുടങ്ങുന്നു..
മലയാള സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേര്‍സ് അസ്സോസിയേഷന്റെ 30-7-2014ല്‍ കൂടിയ ജനറല്‍ ബോഡി വിപ്ളവകരമായ ചില തീരുമാനങ്ങള്‍ എടുത്തു. 24 മണിക്കൂറും സിനിമയും സിനിമാ സംബന്ധിയായ പരിപാടികളും മാത്രം പ്രക്ഷേപണം ചെയ്യുന്ന ഒരു മൂവീ ചാനല്‍ തുടങ്ങുക എന്ന തീരുമാനമാണ് അതില്‍ ഏറ്റവും പ്രധാനം.
എന്നെയും ശ്രീ സിയാദ് കോക്കറിനെയും ആണ് അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞ മേഖലയാണെങ്കില്‍ കൂടി ഒരു നിര്‍മ്മാതാവിന് ആജീവനാന്തം ഗുണം ചെയ്യുന്ന പ്രവര്‍ത്തി എന്ന നിലയില്‍ ഇതു പ്രാവര്‍ത്തികമാക്കാന്‍ എന്നാല്‍ കഴിയുന്ന എല്ലാവിധ ശ്രമങ്ങളും നടത്താന്‍ ഞാന്‍ തയ്യാറെടുക്കുകയാണ്.
ടി. വി. സംപ്രേഷണം കൂടാതെ അമ്പതില്‍ പരം സാമ്പത്തിക വരുമാനം കിട്ടുന്ന റൈറ്റ്സുകള്‍ ഒരു സിനിമയ്ക്കുണ്ട്. അതുള്‍പ്പെടെ എഴുതി വാങ്ങി എത്രയോ പതിറ്റാണ്ടുകള്‍ ടിവിയില്‍ ഈ ചിത്രങ്ങള്‍ തിരിച്ചും മറിച്ചും സംപ്രേഷണം ചെയ്യുന്ന ചാനലുകാര്‍ പക്ഷേ സത്യസന്ധമായ ഒരു നിലപാടല്ല എല്ലാ നിര്‍മ്മാതാക്കളോടും എടുത്തിരുന്നത്. കാര്യസാധ്യത്തിനായി തത്പരകക്ഷികളെ പ്രീണിപ്പിക്കുന്ന ന്യായമല്ലാത്ത ഒരു നിലപാടിനായി ചാനല്‍ മേധാവികള്‍ ഈ ബിസിനസ്സിനെ ഉപയോഗിച്ചതുകൊണ്ടു കൂടിയാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിതരാക്കിയത്.
പണം മുടക്കി സിനിമ എടുത്ത നിര്‍മ്മാതാക്കളെക്കാള്‍ കൂടുതല്‍ സാറ്റലൈറ്റിന്റെ ഗുണം ലഭിച്ചത് ചില ഇടനിലക്കാര്‍ക്കാണ്. ഞങ്ങള്‍ തുടങ്ങുന്ന ചാനല്‍ ഓരോ നിര്‍മ്മാതാവിന്റെയും ചാനല്‍ ആണ്. അവരുടെ ചിത്രങ്ങള്‍ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞു സംപ്രേഷ്ണം ചെയ്താലും അന്നു കിട്ടുന്ന തുക അവര്‍ക്കൊ - അവര്‍ ജീവിച്ചിരുപ്പില്ലെങ്കില്‍ അവരുടെ പിന്‍തലമുറയ്ക്കൊ ചെന്നു ചേരും. മറ്റു വിവിധ റൈറ്റുകളില്‍ കൂടി നിര്‍മ്മാതാവിനു കിട്ടേണ്ടുന്ന തുക നേടിയെടുക്കാനുള്ള നടപടികളും ഈ സംരംഭത്തിലൂടെ നടത്തുന്നതാണ്. ഇന്നലെ ഇതിന്റെ ന്യൂസ് ടിവിയില്‍ വന്നപ്പോള്‍ തന്നെ ധാരാളം വിദേശ സുഹൃത്തുക്കള്‍ ഈ സംരംഭത്തില്‍ ഓഹരി എടുക്കാന്‍ തയ്യാറാണെന്ന് വിളിച്ചറിയിച്ചു. ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പൂര്‍ണ്ണ പിന്തുണയും പങ്കാളിത്തവും ഈ സംരംഭത്തിനുണ്ടെന്ന് ശ്രീ ലിബര്‍ട്ടി കൂടി വാഗ്ദാനം തന്നതോടെ ഈ ചാനല്‍ ആശയം ഒരു വന്‍ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നു.
നമ്മള്‍ മനസ്സു വച്ചാല്‍ നടക്കാത്ത ഒരു കാര്യവുമില്ല എന്നാണ് എന്റെ അഭിപ്രായം. അതിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കാനുള്ള ഇഛാശക്തി കൂടി ഉണ്ടാകണമെന്നു മാത്രം. ഈ പുതിയ സംരംഭത്തിന് എന്റെ എല്ലാ സുഹൃത്തുക്കളുടെയും സപ്പോര്‍ട്ടും അനുഗ്രഹവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അല്‍ ജസീറ ഇന്ത്യയില്‍ സംപ്രേഷണം വ്യാപിപ്പിക്കുന്നു.


ദോഹ: അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക് ഇന്ത്യയിലെ സംപ്രേഷണ ശൃംഖല വികസിപ്പിക്കുന്നതിന്‍െറ ഭായമായി എയര്‍ടെല്‍ ഡിജിറ്റല്‍ ടി.വിയുമായി കരാര്‍ ഒപ്പിട്ടു. അല്‍ ജസീറ ഇംഗ്ളീഷ് ചാനല്‍ ഇനി എയര്‍ടെല്‍ ഡിജിറ്റല്‍ ടി.വിയുടെ ഡിഷ് ആന്‍റിനയില്‍ 321ാം നമ്പര്‍ ചാനലായി ലഭിക്കും. കരാറിന്‍െറ ഭാഗമായി ഡിഷ് ടി.വി, ടാറ്റ സ്കൈ, റിലയന്‍സ്, എയര്‍ ഡിജിറ്റല്‍ ടി.വി തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ ഡി.ടു.എച്ച് പ്ളാറ്റ്ഫോമുകളിലും അല്‍ ജസീറ ഇംഗ്ളീഷ് ലഭ്യമാകുമെന്ന് അല്‍ ജസീറ മീഡിയ നെറ്റ്വക് അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള പ്രേക്ഷകര്‍ക്കായി അല്‍ ജസീറ ഇംഗ്ളീഷ് ഇത്തരമൊരു കൂട്ടായ്മയിലൂടെ അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അല്‍ ജസീറ മാര്‍ക്കറ്റിങ് ഡിസ്ട്രിബ്യൂഷന്‍ ഡിവിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്ല അല്‍ നജ്ജാര്‍ പറഞ്ഞു.
ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് അല്‍ ജസീറയുടെ ഉള്ളടക്കം എത്തിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബന്ധരാണ്. എയര്‍ടെല്ലുമായുള്ള കരാര്‍ ഏറെ ആഹ്ളാദകരമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ വാര്‍ത്താശൃംഖലകളിലൊന്നായ അല്‍ ജസീറ 130 രാജ്യങ്ങളിലായി ദശലക്ഷക്കണക്കിന് വീടുകളിലത്തെുന്നുണ്ട്. ഇന്ത്യയില്‍ 2011 നവംബര്‍ മുതലാണ് അല്‍ ജസീറ ഇംഗ്ളീഷ് ലഭ്യമായി തുടങ്ങിയത്. യഥാര്‍ഥ മനുഷ്യരേയും ലോകത്തിന്‍െറ മനുഷ്യത്വത്തേയും വാര്‍ത്തകളില്‍ അവതരിപ്പിച്ചതാണ് അല്‍ ജസീറയുടെ സ്വീകാര്യതക്ക് കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു.Courtesy : Madhyamam

Wednesday, April 8, 2015

ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍.....

റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനലിന്‍െറ മാനേജിങ് ഡയറക്ടര്‍ എം.വി. നികേഷ്കുമാറിനെ അറസ്റ്റ് ചെയ്തതും ജാമ്യത്തില്‍ വിട്ടതും കേരളീയരെല്ലാം ഇതിനകം അറിഞ്ഞിട്ടുണ്ട്. അവര്‍ ആ വിവരം ആദ്യമായി അറിഞ്ഞതും സംഭവത്തിന്‍െറ കാര്യകാരണങ്ങള്‍ മനസ്സിലാക്കിയതും പത്രവാര്‍ത്തകള്‍ വായിച്ചിട്ടില്ല, ചാനലുകളിലെ ചര്‍ച്ച കേട്ടിട്ടുമല്ല. ഒന്നോ രണ്ടോ അച്ചടിമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയല്ല അവരില്‍ വിവരമത്തൊന്‍ കാരണം. കേരളത്തിലെ സാമൂഹികമാധ്യമങ്ങളില്‍ ആ വാര്‍ത്ത ദിവസങ്ങളോളം ചര്‍ച്ച ചെയ്യപ്പെട്ടു. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വിശദമായ ലേഖനങ്ങള്‍ വന്നു. സംഭവത്തിലെ കേന്ദ്രകഥാപാത്രം ഒരു ചാനല്‍ എം.ഡി ആയിരുന്നിട്ടും ചാനലുകളിലൊന്നും ചര്‍ച്ച നടന്നില്ല. അറസ്റ്റിനെകുറിച്ചുള്ള അദ്ദേഹത്തിന്‍െറ വിശദീകരണം പ്രത്യക്ഷപ്പെട്ടത് ചാനലിന്‍െറ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലാണ്. ആശങ്കയോടെ ചോദിക്കട്ടെ, ഇത് ഭാവിയെക്കുറിച്ചുള്ള ഒരു സൂചനയല്ളേ? അച്ചടി-ദൃശ്യമാധ്യമങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും അവലോകനങ്ങള്‍ക്കുപോലും വായനക്കാര്‍ ഇനി സാമൂഹികമാധ്യമങ്ങളെ ആശ്രയിക്കേണ്ടിവരുമെന്നാണോ ഇതിന്‍െറ അര്‍ഥം? അച്ചടി-ദൃശ്യമാധ്യമങ്ങള്‍ തങ്ങളത്തെന്നെ അപ്രസക്തമാക്കുകയാണോ?
15 വര്‍ഷത്തിനിടയില്‍ മലയാളമാധ്യമരംഗത്ത് ഒരുപാട് മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ഏറെ ശ്രദ്ധേയനായ ഒരു മാധ്യമപ്രവര്‍ത്തകനുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ കാര്യമാണിത്. വാര്‍ത്ത നികേഷ് കുമാറിന്‍െറ വ്യക്തിപരമായ കാര്യത്തെ കുറിച്ചുള്ളതായിരുന്നില്ല. മാധ്യമസ്ഥാപനത്തിന്‍െറ സാമ്പത്തിക കാര്യങ്ങളിലുണ്ടായ നടപടിയെ കുറിച്ചുള്ളതായിരുന്നു. അദ്ദേഹത്തെയും സ്ഥാപനത്തെയും ‘ഉടുക്ക് കൊട്ടി പേടിപ്പിക്കാന്‍’ ഏതോ അധികാരശക്തി നടത്തിയ ശ്രമമായിരുന്നു അതെന്ന് നികേഷ് പിന്നീട് വിശദീകരിച്ചു. അപ്പോള്‍ ഒന്നോ രണ്ടോ വ്യക്തികളെയോ, സ്ഥാപനത്തെയോ മാത്രമല്ല, ഏറ്റവും മൗലികമായ മാധ്യമസ്വാതന്ത്ര്യത്തത്തെന്നെ ബാധിക്കുന്നതാണ് ആ നടപടിയെന്ന് വരുന്നു. സമൂഹം ഒറ്റമനസ്സോടെ പ്രതികരിക്കേണ്ട ഒരുവിഷയമാണ് മാധ്യമങ്ങള്‍ കൂട്ടമായി തമസ്കരിച്ചത് എന്നല്ളേ ഇതിനര്‍ഥം? നികേഷ് കുമാര്‍ ചെയ്തതാണോ, അദ്ദേഹത്തോട് ചെയ്തതാണോ, ആ വാര്‍ത്തയോട് ചെയ്തതാണോ വലിയകുറ്റം എന്നുചോദിച്ചാല്‍ വാര്‍ത്തയോട് ചെയ്തത് എന്ന് മറുപടി പറയേണ്ടിവരും.
ചിലരെങ്കിലും തെറ്റിദ്ധരിച്ചിരിക്കുക നികുതി വെട്ടിപ്പാണ് റിപ്പോര്‍ട്ടര്‍ ടി.വിയില്‍ നടന്നത് എന്നാണ്. അത് സത്യമല്ല. പിരിച്ചെടുത്ത നികുതി കൊടുക്കാതിരിക്കാന്‍ കള്ളക്കണക്കുകളൊന്നും ചാനല്‍ കമ്പനി ഹാജരാക്കിയിരുന്നില്ല. മറ്റ് സേവന വില്‍പനകളില്‍നിന്ന് വ്യത്യസ്തമായി പരസ്യമെന്ന ചാനല്‍ സമയ-പത്രസ്ഥല വില്‍പനയില്‍, ഇടപാട് നടക്കുമ്പോള്‍തന്നെ പണം കൈപ്പറ്റാന്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞെന്നുവരില്ല. പ്രത്യേകിച്ച്, പരസ്യത്തിനുവേണ്ടി കഴുത്തറപ്പന്‍ മത്സരം നടക്കുന്ന ദൃശ്യമാധ്യമരംഗത്ത്. പരസ്യം ആദ്യവും പണം പിന്നീടും എന്ന നിലയുണ്ട്. വാങ്ങാത്ത പരസ്യപ്പണത്തിന് നികുതിയടക്കേണ്ടിവരുന്നത് രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്ന ചെറുകിട സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം വിനാശകരമാണ്. ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന മഹത്തരമായ സേവനം നിര്‍വഹിക്കുന്ന മാധ്യമ സ്ഥാപനങ്ങളോട് ഇക്കാര്യത്തില്‍ ഉദാരമായ സമീപനം സ്വീകരിക്കണമെന്ന് എന്തുകൊണ്ട് മാധ്യമ സംഘടനകള്‍ക്കെങ്കിലും ആവശ്യപ്പെട്ടുകൂടാ?
നികേഷ് കുമാറിന്‍െറ പ്രശ്നം മാധ്യമസ്വാതന്ത്ര്യ പ്രശ്നമാണ് എന്ന് വിലയിരുത്തിയ ഏക പൊതുപ്രവര്‍ത്തകന്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ്. പത്രപ്രവര്‍ത്തകരുടെ സംഘടനയോ പത്ര ഉടമസ്ഥരുടെ സംഘടനയോ ദൃശ്യമാധ്യമസ്ഥാപനങ്ങളുടെ സംഘടനയോ ഒന്നും ഇങ്ങനെയൊരു പ്രസ്താവന പുറപ്പെടുവിക്കാന്‍ തയാറായില്ളെന്നതിന്‍െറ അര്‍ഥമെന്താണ്? അവര്‍ക്കൊന്നുമില്ലാത്ത വേവലാതിയായിരുന്നുവോ പിണറായി വിജയന്‍േറത്? പിണറായി വിജയന്‍ ബ്ളോഗില്‍ എഴുതിയ കുറിപ്പിനുശേഷവം ഇടതുപക്ഷ സംഘടനകളും മൗനം ദീക്ഷിച്ചതെന്തുകൊണ്ട് എന്ന ചോദ്യവും തികട്ടിവരുന്നു. ഇന്ത്യയിലെ ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ ഒന്നൊന്നായി കൈയടക്കിക്കൊണ്ടിരിക്കുന്ന ഉത്തരേന്ത്യന്‍ കുത്തകകള്‍ ഒരു മലയാള സ്ഥാപനത്തെ ഭീഷണിപ്പെടുത്തി കൈയടക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന സൂചന വൈകി പുറത്തുവന്നപ്പോള്‍പോലും എന്താണ് ആളുകള്‍ പ്രതികരിക്കാഞ്ഞത്? സ്ഥാപനം കൈയടക്കാന്‍ വേണ്ടി ഒരു കൂട്ടര്‍ തന്നെ പേടിപ്പിക്കുകയായിരുന്നു എന്ന നികേഷിന്‍െറ പ്രസ്താവന പുറത്തുവന്ന ശേഷവും മൗനം തുടര്‍ന്നത് ആശങ്കജനകമാണ്.
സര്‍വിസ് ടാക്സ് പ്രശ്നത്തില്‍ പീഡിപ്പിക്കപ്പെടുന്ന ആദ്യത്തെ മാധ്യമപ്രവര്‍ത്തകനല്ല നികേഷ് കുമാര്‍. നികേഷിന് ജയിലില്‍ കിടക്കേണ്ടി വന്നിട്ടില്ല. നികേഷ്തന്നെ സൃഷ്ടിച്ചെടുത്തത് എന്നു പറയാവുന്ന ഇന്ത്യാവിഷന്‍െറ റെസിഡന്‍റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖിക്ക് അനേകദിവസം ജയിലില്‍ കിടക്കേണ്ടിവന്നു. അദ്ദേഹം പണം പോക്കറ്റിലിട്ടുപോയി പുട്ടടിച്ച ആളല്ല. സ്ഥാപന ഉടമയുമല്ല. സ്ഥാപനത്തിന്‍െറ ഉദ്യോഗസ്ഥന്‍ മാത്രമായ ഒരു നിര്‍ഭാഗ്യവാനാണ്. തുടര്‍ച്ചയായി രണ്ട് മാധ്യമസ്ഥാപനങ്ങള്‍ക്ക് ഒരേ അനുഭവം ഉണ്ടാകുമ്പോള്‍ അതിനകത്ത് പൊതുസമൂഹം അറിയേണ്ട എന്തോ പ്രശ്നമുണ്ടെന്ന് ആര്‍ക്കും തോന്നുന്നില്ളേ? ഫോര്‍ത്ത് എസ്റ്റേറ്റിന്‍െറ സംരക്ഷകരായി രംഗത്തുള്ളവരൊന്നും എന്തുകൊണ്ടാണ് ഈ വിഷയം ചര്‍ച്ച ചെയ്യാഞ്ഞത്? നികേഷ് കുമാറിന് കിട്ടിയ അനുഭവത്തിന്‍െറ നേരിയ പങ്കുപോലും എന്തേ ജമാലുദ്ദീന്‍ ഫാറൂഖിക്ക് ലഭിക്കാതിരുന്നത്?
സേവനനികുതിക്ക് പത്രമാണോ ഫോര്‍ത്ത് എസ്റ്റേറ്റ് ആണോ എന്ന പരിഗണനയൊന്നുമില്ല, നികുതി എല്ലാവര്‍ക്കും ബാധകമാണ് എന്ന് വാദിക്കുന്നവരുണ്ടാകാം. അത് ശരിയല്ല. സര്‍വിസ് ടാക്സ് നെഗറ്റീവ് ലിസ്റ്റ് സമ്പ്രദായം വരുന്നതിനുമുമ്പും പത്രപരസ്യം നികുതിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇപ്പോഴും പത്രങ്ങള്‍ക്ക് ഈ നികുതിയില്ല. റേഡിയോ, ടെലിവിഷന്‍ പരസ്യങ്ങള്‍ക്ക് സേവനനികുതിയുണ്ട്. ബില്‍ ബോര്‍ഡുകള്‍, പൊതുസ്ഥലങ്ങള്‍, സെല്‍ഫോണുകള്‍, ടെല്ലര്‍ യന്ത്രങ്ങള്‍, ഇന്‍റര്‍നെറ്റ് തുടങ്ങിയവയില്‍ വരുന്ന പരസ്യങ്ങള്‍ക്കും സേവന നികുതിയില്ളെന്നിരിക്കെ ലാഭം കുറഞ്ഞ ന്യൂസ് ചാനലുകളെ എന്തുകൊണ്ട് സേവന നികുതിയില്‍നിന്ന് ഒഴിവാക്കുന്നില്ല? ഫോര്‍ത്ത് എസ്റ്റേറ്റ് ധര്‍മം നിര്‍വഹിക്കുന്ന സ്ഥാപനങ്ങളല്ളേ ന്യൂസ് ചാനലുകള്‍? അച്ചടിപ്പത്രങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണന അവരും അര്‍ഹിക്കുന്നില്ളേ?
പുതിയ കാലത്തെ മാധ്യമങ്ങള്‍, അവയുടെ ധാര്‍മികതകള്‍, മാധ്യമങ്ങളുടെ സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങള്‍, അവക്കുമേലുള്ള നിയന്ത്രണ സംവിധാനങ്ങള്‍, നികുതി വ്യവസ്ഥകള്‍, മാധ്യമ നിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഗൗരവമേറിയ പുന$പരിശോധനക്ക് വിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മാധ്യമസംബന്ധമായ വിഷയങ്ങള്‍ സമഗ്രമായി വിലയിരുത്തിയ ഒടുവിലത്തെ പ്രസ് കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് 33 വര്‍ഷമായി. ഒരു വിലയിരുത്തലിനുകൂടി സമയമായില്ളേ?
മാധ്യമങ്ങളുമായി ബന്ധപ്പെട്ടതല്ല എങ്കിലും, ഒരു കാര്യത്തിലേക്കുകൂടി ശ്രദ്ധ ക്ഷണിക്കട്ടെ. സര്‍ക്കാറിന് പണം കിട്ടണമെന്ന ന്യായമല്ലാതെ, ഒരു നികുതിക്കും വേറെ ന്യായമില്ളെന്ന് അറിയായ്കയല്ല. പക്ഷേ, സേവനനികുതി സകലതിനെയും ശ്വാസം മുട്ടിക്കുന്ന ഒരു കഴുത്തറപ്പന്‍ ഏര്‍പ്പാടായി വളര്‍ന്നുവരുന്നതില്‍ ആര്‍ക്കും പരാതിയില്ളേ?
വെറും 20 വര്‍ഷം മുമ്പ് മൂന്ന് സര്‍വിസുകളില്‍പെട്ട 3943 വിഭാഗങ്ങള്‍ക്ക് മാത്രം ബാധകമാക്കി, 407 കോടി രൂപ മാത്രം വരുമാനം ലഭിച്ചിരുന്ന നികുതിയാണ് ഇത്. ഇന്ന് 17ലക്ഷം സ്ഥാപനങ്ങളെ ഇത് വരിഞ്ഞുമുറുക്കുകയാണ്. ഒന്നര ലക്ഷത്തോളം കോടി രൂപയാണ് വര്‍ഷം സര്‍ക്കാറിലേക്കത്തെുന്നത്. അഞ്ചുശതമാനമായി തുടങ്ങിയ നികുതിയാണ് 14ല്‍ എത്തി നില്‍ക്കുന്നത്. ഇനിയും എത്ര ഉയരുമെന്ന് ആര്‍ക്കും പ്രവചിക്കാനുമാവില്ല. എന്തെങ്കിലും പരിധിയെങ്കിലും ഇക്കാര്യത്തിലും വേണ്ടേ?(Courtesy:Madhyamam)



Media One in new platforms.....

SUN Direct DTH (Channel No: 217)
 Dish TV (Channel No: 954)
 Airtel (Channel No: 821)
 Reliance Big TV ( Channel No: 618)
 Videocon D2H ( Channel No: 879)
Asianet Cable Vision (Channel No:108)
DEN network (Channel No: 601)
COA network( Channel No:217)
Evision UAE
Mozaic Qatar
Mobily KSA
Du UAE
Elife UAE
Hathaway Bangalore Mysore (channel no.217)





Janam TV malayalam test signal started.

Janam TV malayalam test signal started.
 Intelsat 17,66 degree east
 3966 Mhz,14400 Khz
 Horizontal.
 Fec2/3
 Dvb s2, 8psk


19ന് വൈകിട്ട് 6 ന് എറണാകുളം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക
.

Thursday, February 12, 2015

Media One Gulf test transmission started.

Media One Gulf test transmission started.
 Satellite name : Intelsat-17, 66 Degree East,
 Downlink Freq.: 3984 MHz,
 Symbol rate : 14400 Ksps
 Polarization : Horizontal
It will start normal transmission on April 24.

Wednesday, February 11, 2015

കൈരളി അറേബ്യയുടെ ഉദ്ഘാടനം നാളെ അബുദാബിയില്‍ .............

മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ പുതിയ ചാനലായ കൈരളി അറേബ്യയുടെ ഉത്ഘാടന പരിപാടിള്‍ക്കായുള്ള ഒരുക്കങ്ങള്‍ അബുദാബിയില്‍ പുരോഗമിക്കുന്നു. മലയാള ചലച്ചിത്ര രംഗത്തെ ഒട്ടുമിക്ക താരങ്ങളും പങ്കെടുക്കുന്ന മെഗാ ഇവന്‍റും രാഷ്ട്രീയ സാമൂഹിക വ്യവസായ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാറുമാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.



മീഡിയ വന്‍ ഗള്‍ഫ്‌ ചാനല്‍ ഏപ്രില്‍ 24 ന്............


Reporter Qatar bureau


How to tune DD Free Dish to get new 64 channels ......

https://www.youtube.com/watch?v=pMmSAm-NKog

ഏഷ്യാനെറ്റ് മൂവീസ് പേ ചാനലായി.......

ഏഷ്യാനെറ്റ് മൂവീസ് പേ ചാനലായി.പേ ഫോര്മാറ്റില്  ട്രാൻസ്മിഷൻ തുടങ്ങി.(Intelsat 17 3968/8800 v).ഇപ്പോള് ഫ്രീ മോഡിലാണ് ചാനല് ലഭിക്കുന്നില്ല.
സുവര്‍ണ പ്ലസ്‌ എന്ന എഷ്യാനെറ്റ് ഗ്രൂപ്പിന്‍റെ കന്നഡ ചാനലും ഏഷ്യാനെറ്റ് മൂവീസിന്‍റെ കൂടെ പേ ചാനലായി.

Guru TV new malayalam channel coming soon............

GURU TV is a new media concept by the global NRIs. A new visual culture for the malayalee communities around the world by the highly placed bureaucrats and business magnets. Doctors, lawyers, retired bureaucrats, celebrities, film personalities, writers and other eminent personalities from the different strata of Indian Society are the spirit behind this channel. 

GURU TV has a wide network and coverage. The channel has its bureaus at Asia, Europe, America, Canada and Far East.

Contact Details

GURU TV INDIA (PVT.)LTD.
TC14/292, Poonthi Road,
Kumarapuram, Medical College P O,
Trivandrum, Kerala, India, Pin:695011.
Landline:+91471-3101300/400
Mobile:+919142319800, +919388019800
http://www.gurutvlive.com/
Email: director@gurutvlive.com
https://www.facebook.com/LiveGuruTV
https://www.twitter.com/GurutvLive