Sunday, May 10, 2015

April 2015....A Special month for Malayalam tv viewers

മലയാള ദൃശ്യ മാധ്യമ രംഗത്ത് 2015 ഏപ്രിൽ ഒരു നാഴികക്കല്ലാവുകയാണ്.മൂന്നു മലയാളം ചാനലുകളാണ് ഈ മാസം ഉദ്ഘാടനം ചെയ്യപ്പെട്ടത്.ഏപ്രിൽ 5 നു flowers ,ഏപ്രിൽ 19 നു ജനം ,ഏപ്രിൽ 24 നു മീഡിയ വൺ ഗൾഫ്‌.
ഇതിൽ ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ സ്ഥാപിതമായ flowers ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ സാധാരണ സംപ്രേഷണം ആരംഭിച്ചപ്പോൾ മീഡിയ വൺ ഗൾഫ്‌ ഉദ്ഘാടനം ചെയ്ത സമയത്ത് തന്നെ പരിപാടികൾ തുടങ്ങി.പക്ഷെ ജനം ടി വി ഇപ്പോഴും ടെസ്റ്റ്‌ തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
മലയാളത്തിലെ ആദ്യ എച്.ഡി ചാനലായിരിക്കുമെന്നു അവകാശപ്പെടുന്ന ജനം ഇതുവരെ എച് ഡി മോഡിൽ എത്തിയിട്ടില്ല.പ്രിയദർശന്റെ നേതൃത്വത്തിൽ അണിഞ്ഞൊരുങ്ങുന്ന ജനം ടി വി ഒട്ടുമിക്ക പ്രാദേശിക കേബിൾ നെട്വോർക്കുകളിലും മറ്റു പ്രമുഖ നെട്വോർക്കുകളിലും സ്ഥാനം പിടിച്ചു കഴിഞ്ഞു.മീഡിയ വൺ ഗൾഫ്‌ എച് ഡി അല്ലെങ്കിലും എച് ഡി പോലെയുള്ള ക്ലാരിറ്റി നല്കുന്നുണ്ട്.വാർത്തകൾ ഇല്ലാത്തത് ഈ ചാനലിന്റെ ഒരു പോരായ്മയാണ്.
ഈ മൂന്നു ചാനലുകളും പ്രവാസികൾക്ക്‌ ലഭ്യമാണെങ്കിലും ഇതിൽ മീഡിയ വണ്‍ ഗൾഫ്‌ പ്രവാസികൾക്ക്‌ വേണ്ടിയുള്ള ഒരു എക്സ്ക്ളൂസീവ് ചാനലാണ്‌.ഇതൊക്കെ കൂടാതെ ഖത്തർ പ്രവാസികൾക്ക് മറ്റൊരു സന്തോഷവും കൂടി ഈ ഏപ്രിൽ നൽകി.മാതൃഭൂമി ദിനപത്രം ഖത്തരിൽ നിന്നും എഡിഷൻ തുടങ്ങിയതാണ് ആ വിശേഷം

No comments:

Post a Comment