Tuesday, April 21, 2015

'ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ്" മുതല്‍ "മീഡിയ വന്‍ ഗള്‍ഫ്‌" വരെ .....

ഏഷ്യാനെറ്റ് പ്രവാസി മലയാളികള്‍ക്കായി 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്ന 'ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ്' എന്ന വിനോദ ചാനല്‍ 2010 മാര്‍ച്ച് 25 ന്‌ ആരംഭിച്ചു.

ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്ത് വന്നിരുന്ന റിയാലിറ്റി ഷോകളായ ഐഡിയ സ്റ്റാര്‍സിംഗര്‍-സീസണ്‍ 4, മഞ്ച് സ്റ്റാര്‍സിംഗര്‍ ജൂനിയര്‍, വൊഡാഫോണ്‍ കോമഡി സ്റ്റാഴ്‌സ്, കൂടാതെ പരമ്പരകള്‍, ചലച്ചിത്രങ്ങള്‍, തുടങ്ങിയവ 'ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ്' ചാനലിലൂടെ പ്രവാസികള്‍ക്ക് അനുയോജ്യമായ സമയങ്ങളില്‍ കാണാനുള്ള അവസരമുണ്ടായി.

മനോരമ കുടുംബത്തി...ല്‍ നിന്നും "മഴവില്‍ മനോരമ" സംപ്രേഷണം ആരംഭിച്ചതോടെ "മനോരമ ഇന്റര്‍നാഷണല്‍" എന്ന ന്യൂസ് ചാനല്‍ "മഴവില്‍ മനോരമ ഇന്റര്‍നാഷണല്‍" ആയി മാറി.അങ്ങിനെ പ്രവാസി മലയാളിയുടെ കുടുംബ സദസ്സുകളിലേക്ക് മഴവില്ലു വിരിഞ്ഞിറങ്ങി.എന്തായാലും അത് 'ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ്' നെക്കാളും മെച്ചമായിരുന്നു.ഒരു പ്രധാന വ്യത്യാസം വാര്‍ത്തകള്‍ തന്നെ.എന്നിരുന്നാലും വാര്‍ത്താ സമയങ്ങളിലെ രണ്ട് ലോഗോയും അല്ലാത്ത സമയങ്ങളില്‍ മദ്ധ്യത്തില്‍ കാണിക്കുന്ന പരസ്യങ്ങളും (ന്യൂസ് സ്ക്രോള്‍ ചെയ്യാന്‍ വേണ്ടി അങ്ങിനെ ക്രമീകരിച്ചതാണ്) ഒരു പോരായ്മയായി തുടര്‍ന്ന് വരുന്നു.

ഈ കഴിഞ്ഞ ഫെബ്രുവരി 13 നാണ് കൈരളി അറേബ്യ തുടങ്ങിയത്.ഇപ്പോള്‍ നിലവില്‍ പ്രവാസികള്‍ക്കുള്ള മൂന്നു ചാനലുകളില്‍ ഏറ്റവും നിലവാരം പുലര്‍ത്തുന്നത് കൈരളി അറേബ്യ തന്നെയാണ്.കൈരളിയിലെ മികച്ച പരിപാടികള്‍ പ്രവാസികള്‍ക്ക് അനുയോജ്യമായ സമയങ്ങളില്‍ കാണാനുള്ള സാഹചര്യത്തോടൊപ്പം ഓരോ അര മണിക്കൂറിലും സ്പെഷ്യല്‍ വാര്‍ത്താ ബുള്ളറ്റിനുകളും കൈരളി അറേബ്യ ഒരുക്കി.

ഈ വരുന്ന 24 മുതല്‍ മീഡിയ വന്‍ ഗള്‍ഫ്‌ കൂടി ഈ രംഗത്തേക്ക് കടന്നു വരുന്നു.പ്രവാസ ലോകത്ത് തയ്യാറാക്കുന്ന പരിപാടികള്‍ക്ക് മുന്‍തൂക്കം കൊടുക്കുമെന്നാണ് ആണ്‌ അവര്‍ നല്‍കുന്ന വാഗ്ദാനം.പക്ഷെ മറ്റുള്ള ചാനലുകള്‍ ചെയ്യുന്ന പോലെ മീഡിയ വന്‍ ഗള്‍ഫ്‌ തങ്ങളുടെ മാതൃ ചാനലിലെ പരിപാടികള്‍ പ്രവാസികള്‍ക്ക് അനുയോജ്യമായ സമയങ്ങളില്‍ ക്രമീകരിച്ച് അവതരിപ്പിക്കുമെന്നത് ഉറപ്പാണ്.എന്തായാലും മത്സരം മുറുകുന്നത് പ്രവാസികള്‍ക്ക് പ്രയോജനപ്പെടുമെന്ന് പ്രത്യാശിക്കാം.

No comments:

Post a Comment