Sunday, May 10, 2015

Media One changed from May 4 onwards.....

മെയ്‌ 4 മുതൽ കൂടുതല്‍ വാര്‍ത്താ ബുള്ളറ്റിനുകളും വ്യത്യസ്തമായ വാര്‍ത്താധിഷ്ഠിത പരിപാടികളുമായി മീഡിയവണ്‍ പുതിയ ഭാവത്തിലും രൂപത്തിലുമാണ് പ്രേക്ഷകരുടെ മുന്നിലേക്കെത്തിയിരിക്കുന്നത്. ഒപ്പം പ്രേക്ഷകര്‍ എന്നും നെഞ്ചേറ്റിയ മീഡിയവണിലെ ജനപ്രിയ പരിപാടികളും. കാഴ്ചയിലും ഉള്ളടക്കത്തിലും അക്ഷരങ്ങളിലും വരെ ആ മാറ്റം പ്രേക്ഷകര്‍ക്ക് അറിയാനാകും.
രാവിലെ ആറുമണിക്കുതന്നെ വാര്‍ത്താ ബുള്ളറ്റിന്‍, അതിന് ശേഷം പത്രങ്ങള്‍ പറഞ്ഞ അന്നത്തെ വിശേഷങ്ങള്‍, വാര്‍ത്തകള്‍... ഓരോ ഒരു മണിക്കൂറും ഇടവിട്ട് ന്യൂസ് അപ്ഡേറ്റും, റൌണ്ട് അപ്പ് ബുള്ളറ്റിനുകളും. വാര്‍ത്തകളും അതിഥികളും അവരുടെ വിശേഷങ്ങളുമായി മോണിംഗ് ഷോ. രാവിലെ 9.30 മുതലുള്ള സീറോ അവറില്‍ അതത് ദിവസത്തെ സുപ്രധാന വാര്‍ത്തകളുമായി ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാരും വാര്‍ത്തകളെ വിശകലനം ചെയ്യുന്ന വിദഗ്ധരും 11.30 വരെ പ്രേക്ഷകരുടെ ഒപ്പമുണ്ടാകും.
ലോക വാര്‍ത്തകളും വിശേഷങ്ങളുമായി എല്ലാ ദിവസവും രാവിലെ എട്ടുമണിക്കും വൈകീട്ട് 6 മണിക്കും ലോകവാര്‍ത്തകള്‍. ആഗോള രാഷ്ട്രീയലോകം പറയുന്ന വാര്‍ത്തകളും വിശേഷങ്ങളും മാത്രമല്ല, കായികവാര്‍ത്തകളും ബിസിനസ്സും ടെക്നോളജിയും എല്ലാം ഈ ലോക വാര്‍ത്തകളിലൂടെ പ്രേക്ഷകര്‍ക്ക് അറിയാം.
എല്ലാ ദിവസവും മിഡില്‍ ഈസ്റ്റ് വാര്‍ത്തകളറിയാന്‍ രാത്രി 11.30 വരെ കാത്തിരിക്കേണ്ടി വന്ന അവസ്ഥയ്ക്കും മാറ്റം വന്നിരിക്കുന്നു. ഇന്നുമുതല്‍ എല്ലാ ദിവസവും വൈകീട്ട് 4 മണിക്ക് ഗള്‍ഫ് വാര്‍ത്തകളറിയാം. ചലച്ചിത്ര-കലാ-സാംസ്കാരിക-പുസ്തക മേഖലകളിലെ വിശേഷങ്ങളുമായി എല്ലാ ദിവസവും ഷോ മാള്‍. അതുകൊണ്ടുതന്നെ കലാ സാംസ്കാരിക വിശേഷങ്ങളുമായി ആഴ്ചയില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിരുന്ന ആര്‍ട്ട്ബീറ്റ്സ് ഇനി മുതല്‍ ഉണ്ടായിരിക്കില്ല.
മറ്റൊന്ന് വാര്‍ത്താധിഷ്ഠിത പരിപാടികളിലുണ്ടായ മാറ്റമാണ്... ദേശീയ വാര്‍ത്തകളുടെ ആഴത്തിലുള്ള വിശകലനവുമായി ദ നാഷന്‍, സാമൂഹിക മാധ്യമങ്ങളിലെ ഇളക്കങ്ങളും അനക്കങ്ങളും പ്രേക്ഷകരിലേക്കെത്തിക്കുന്ന ഫിഫ്ത്ത് എസ്റ്റേറ്റ്, അതാത് ആഴ്ചയിലെ പ്രധാന വിഷയങ്ങളുടെ ആഴത്തിലുള്ള വിശകലനവുമായി ബിയോണ്ട് ദ ഹെഡ് ലൈന്‍സ് തുടങ്ങി വ്യത്യസ്തമാര്‍ന്ന പല വാര്‍ത്താധിഷ്ഠിത പരിപാടികളും ഇനിമുതല്‍ മീഡിയവണിന്റെ പ്രേക്ഷകരെ തേടിയെത്തുകയാണ്.
മറ്റു ചാനലുകള്‍ എന്നും മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തിയ മറ്റുചില വിശേഷങ്ങളും മീഡിയവണിന്റെ വാര്‍ത്താധിഷ്ഠിത പരിപാടികളുടെ ഭാഗമാണ്. നഷ്ടപ്പെട്ടുപോയ നാടന്‍പാട്ടുകളെ മുഖ്യധാരയിലേക്കെത്തിക്കുന്ന പാട്ടുവഴി, കേരളത്തിന്റെ ഭാഷ വൈവിധ്യങ്ങളിലൂടെയുള്ള യാത്രയുമായി ഞങ്ങ നിങ്ങ, മീഡിയ വണില്‍ രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടികളില്ലെന്ന പ്രേക്ഷകരുടെ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കുമുള്ള മറുപടിയായി ഗ്രാന്റ് കേരള സര്‍ക്കസ് എന്നിവയ്ക്കായി പ്രേക്ഷകര്‍ കാത്തുനില്‍ക്കുമെന്നുറപ്പ്.
എന്നും പ്രേക്ഷകരുടെ ഇഷ്ടവിനോദപരിപാടികളായ എം 80 മൂസ, പതിനാലാം രാവ്, ഖയാല്‍.... അടക്കമുള്ള വിനോദ പരിപാടികള്‍ക്കൊന്നും മാറ്റമില്ലാതെ ഒരു വാര്‍ത്താചാനലിന്റെ എല്ലാ ഉള്ളടക്കത്തോടെയും പുതുമയോടെയും കൂടിയാണ് മീഡിയ വണ്‍ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്.
കാഴ്ചയിലും ആ വ്യത്യാസം പ്രേക്ഷകര്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കും. അക്ഷരങ്ങളിലും നിറത്തിലും ഡിസൈനിലും തുടങ്ങി എല്ലാ മേഖലയിലും വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. സ്ക്രോളിലും അപ്ഡേറ്റിലും ഫ്ലാഷ് ന്യൂസിലും ബ്രേക്കിംഗ് ന്യൂസിലും എല്ലാം വ്യത്യാസം പ്രകടമാണ്.
Courtesy: Media One

No comments:

Post a Comment