ദോഹ: അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക് ഇന്ത്യയിലെ സംപ്രേഷണ ശൃംഖല വികസിപ്പിക്കുന്നതിന്‍െറ ഭായമായി എയര്‍ടെല്‍ ഡിജിറ്റല്‍ ടി.വിയുമായി കരാര്‍ ഒപ്പിട്ടു. അല്‍ ജസീറ ഇംഗ്ളീഷ് ചാനല്‍ ഇനി എയര്‍ടെല്‍ ഡിജിറ്റല്‍ ടി.വിയുടെ ഡിഷ് ആന്‍റിനയില്‍ 321ാം നമ്പര്‍ ചാനലായി ലഭിക്കും. കരാറിന്‍െറ ഭാഗമായി ഡിഷ് ടി.വി, ടാറ്റ സ്കൈ, റിലയന്‍സ്, എയര്‍ ഡിജിറ്റല്‍ ടി.വി തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ ഡി.ടു.എച്ച് പ്ളാറ്റ്ഫോമുകളിലും അല്‍ ജസീറ ഇംഗ്ളീഷ് ലഭ്യമാകുമെന്ന് അല്‍ ജസീറ മീഡിയ നെറ്റ്വക് അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള പ്രേക്ഷകര്‍ക്കായി അല്‍ ജസീറ ഇംഗ്ളീഷ് ഇത്തരമൊരു കൂട്ടായ്മയിലൂടെ അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അല്‍ ജസീറ മാര്‍ക്കറ്റിങ് ഡിസ്ട്രിബ്യൂഷന്‍ ഡിവിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്ല അല്‍ നജ്ജാര്‍ പറഞ്ഞു.
ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് അല്‍ ജസീറയുടെ ഉള്ളടക്കം എത്തിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബന്ധരാണ്. എയര്‍ടെല്ലുമായുള്ള കരാര്‍ ഏറെ ആഹ്ളാദകരമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ വാര്‍ത്താശൃംഖലകളിലൊന്നായ അല്‍ ജസീറ 130 രാജ്യങ്ങളിലായി ദശലക്ഷക്കണക്കിന് വീടുകളിലത്തെുന്നുണ്ട്. ഇന്ത്യയില്‍ 2011 നവംബര്‍ മുതലാണ് അല്‍ ജസീറ ഇംഗ്ളീഷ് ലഭ്യമായി തുടങ്ങിയത്. യഥാര്‍ഥ മനുഷ്യരേയും ലോകത്തിന്‍െറ മനുഷ്യത്വത്തേയും വാര്‍ത്തകളില്‍ അവതരിപ്പിച്ചതാണ് അല്‍ ജസീറയുടെ സ്വീകാര്യതക്ക് കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു.Courtesy : Madhyamam
No comments:
Post a Comment