സിനിമാ നിര്‍മ്മാതാക്കള്‍ മൂവീ ചാനല്‍ തുടങ്ങുന്നു..
മലയാള സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേര്‍സ് അസ്സോസിയേഷന്റെ 30-7-2014ല്‍ കൂടിയ ജനറല്‍ ബോഡി വിപ്ളവകരമായ ചില തീരുമാനങ്ങള്‍ എടുത്തു. 24 മണിക്കൂറും സിനിമയും സിനിമാ സംബന്ധിയായ പരിപാടികളും മാത്രം പ്രക്ഷേപണം ചെയ്യുന്ന ഒരു മൂവീ ചാനല്‍ തുടങ്ങുക എന്ന തീരുമാനമാണ് അതില്‍ ഏറ്റവും പ്രധാനം.
എന്നെയും ശ്രീ സിയാദ് കോക്കറിനെയും ആണ് അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞ മേഖലയാണെങ്കില്‍ കൂടി ഒരു നിര്‍മ്മാതാവിന് ആജീവനാന്തം ഗുണം ചെയ്യുന്ന പ്രവര്‍ത്തി എന്ന നിലയില്‍ ഇതു പ്രാവര്‍ത്തികമാക്കാന്‍ എന്നാല്‍ കഴിയുന്ന എല്ലാവിധ ശ്രമങ്ങളും നടത്താന്‍ ഞാന്‍ തയ്യാറെടുക്കുകയാണ്.
ടി. വി. സംപ്രേഷണം കൂടാതെ അമ്പതില്‍ പരം സാമ്പത്തിക വരുമാനം കിട്ടുന്ന റൈറ്റ്സുകള്‍ ഒരു സിനിമയ്ക്കുണ്ട്. അതുള്‍പ്പെടെ എഴുതി വാങ്ങി എത്രയോ പതിറ്റാണ്ടുകള്‍ ടിവിയില്‍ ഈ ചിത്രങ്ങള്‍ തിരിച്ചും മറിച്ചും സംപ്രേഷണം ചെയ്യുന്ന ചാനലുകാര്‍ പക്ഷേ സത്യസന്ധമായ ഒരു നിലപാടല്ല എല്ലാ നിര്‍മ്മാതാക്കളോടും എടുത്തിരുന്നത്. കാര്യസാധ്യത്തിനായി തത്പരകക്ഷികളെ പ്രീണിപ്പിക്കുന്ന ന്യായമല്ലാത്ത ഒരു നിലപാടിനായി ചാനല്‍ മേധാവികള്‍ ഈ ബിസിനസ്സിനെ ഉപയോഗിച്ചതുകൊണ്ടു കൂടിയാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിതരാക്കിയത്.
പണം മുടക്കി സിനിമ എടുത്ത നിര്‍മ്മാതാക്കളെക്കാള്‍ കൂടുതല്‍ സാറ്റലൈറ്റിന്റെ ഗുണം ലഭിച്ചത് ചില ഇടനിലക്കാര്‍ക്കാണ്. ഞങ്ങള്‍ തുടങ്ങുന്ന ചാനല്‍ ഓരോ നിര്‍മ്മാതാവിന്റെയും ചാനല്‍ ആണ്. അവരുടെ ചിത്രങ്ങള്‍ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞു സംപ്രേഷ്ണം ചെയ്താലും അന്നു കിട്ടുന്ന തുക അവര്‍ക്കൊ - അവര്‍ ജീവിച്ചിരുപ്പില്ലെങ്കില്‍ അവരുടെ പിന്‍തലമുറയ്ക്കൊ ചെന്നു ചേരും. മറ്റു വിവിധ റൈറ്റുകളില്‍ കൂടി നിര്‍മ്മാതാവിനു കിട്ടേണ്ടുന്ന തുക നേടിയെടുക്കാനുള്ള നടപടികളും ഈ സംരംഭത്തിലൂടെ നടത്തുന്നതാണ്. ഇന്നലെ ഇതിന്റെ ന്യൂസ് ടിവിയില്‍ വന്നപ്പോള്‍ തന്നെ ധാരാളം വിദേശ സുഹൃത്തുക്കള്‍ ഈ സംരംഭത്തില്‍ ഓഹരി എടുക്കാന്‍ തയ്യാറാണെന്ന് വിളിച്ചറിയിച്ചു. ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പൂര്‍ണ്ണ പിന്തുണയും പങ്കാളിത്തവും ഈ സംരംഭത്തിനുണ്ടെന്ന് ശ്രീ ലിബര്‍ട്ടി കൂടി വാഗ്ദാനം തന്നതോടെ ഈ ചാനല്‍ ആശയം ഒരു വന്‍ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നു.
നമ്മള്‍ മനസ്സു വച്ചാല്‍ നടക്കാത്ത ഒരു കാര്യവുമില്ല എന്നാണ് എന്റെ അഭിപ്രായം. അതിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കാനുള്ള ഇഛാശക്തി കൂടി ഉണ്ടാകണമെന്നു മാത്രം. ഈ പുതിയ സംരംഭത്തിന് എന്റെ എല്ലാ സുഹൃത്തുക്കളുടെയും സപ്പോര്‍ട്ടും അനുഗ്രഹവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

No comments:
Post a Comment