Saturday, May 16, 2015

ടിവി ന്യൂ പൂര്‍ണ സംപ്രേഷണത്തിലേക്ക്........

ടിവി ന്യൂ പൂര്‍ണ സംപ്രേഷണത്തിലേക്ക്. വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളുമായി അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ടിവി ന്യൂ പ്രേക്ഷകരിലെത്തുന്നത്. കേരളത്തിനകത്തും പുറത്തുമായി എല്ലാ പ്രധാന നഗരങ്ങളിലും ടിവി ന്യൂവിന്റെ ബ്യൂറോകള്‍ പ്രവര്‍ത്തിക്കും. മാധ്യമരംഗത്ത് പ്രതിഭ തെളിയിച്ച പ്രഗത്ഭരുടെയും സാങ്കേതികവിദഗ്ധരുടെയും സാന്നിധ്യമാണ് ടിവി ന്യൂവിന്റെ മറ്റൊരു പ്രത്യേകത. വാര്‍ത്തകള്‍ക്കൊപ്പം വിനോദപരിപാടികള്‍ക്കും വികസനാത്മക റിപ്പോര്‍ട്ടുകള്‍ക്കുമായിരിക്കും ചാനല്‍ മുന്‍ഗണന നല്‍കുന്നത്.
http://tvnew.in/live

Sunday, May 10, 2015

Media One changed from May 4 onwards.....

മെയ്‌ 4 മുതൽ കൂടുതല്‍ വാര്‍ത്താ ബുള്ളറ്റിനുകളും വ്യത്യസ്തമായ വാര്‍ത്താധിഷ്ഠിത പരിപാടികളുമായി മീഡിയവണ്‍ പുതിയ ഭാവത്തിലും രൂപത്തിലുമാണ് പ്രേക്ഷകരുടെ മുന്നിലേക്കെത്തിയിരിക്കുന്നത്. ഒപ്പം പ്രേക്ഷകര്‍ എന്നും നെഞ്ചേറ്റിയ മീഡിയവണിലെ ജനപ്രിയ പരിപാടികളും. കാഴ്ചയിലും ഉള്ളടക്കത്തിലും അക്ഷരങ്ങളിലും വരെ ആ മാറ്റം പ്രേക്ഷകര്‍ക്ക് അറിയാനാകും.
രാവിലെ ആറുമണിക്കുതന്നെ വാര്‍ത്താ ബുള്ളറ്റിന്‍, അതിന് ശേഷം പത്രങ്ങള്‍ പറഞ്ഞ അന്നത്തെ വിശേഷങ്ങള്‍, വാര്‍ത്തകള്‍... ഓരോ ഒരു മണിക്കൂറും ഇടവിട്ട് ന്യൂസ് അപ്ഡേറ്റും, റൌണ്ട് അപ്പ് ബുള്ളറ്റിനുകളും. വാര്‍ത്തകളും അതിഥികളും അവരുടെ വിശേഷങ്ങളുമായി മോണിംഗ് ഷോ. രാവിലെ 9.30 മുതലുള്ള സീറോ അവറില്‍ അതത് ദിവസത്തെ സുപ്രധാന വാര്‍ത്തകളുമായി ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാരും വാര്‍ത്തകളെ വിശകലനം ചെയ്യുന്ന വിദഗ്ധരും 11.30 വരെ പ്രേക്ഷകരുടെ ഒപ്പമുണ്ടാകും.
ലോക വാര്‍ത്തകളും വിശേഷങ്ങളുമായി എല്ലാ ദിവസവും രാവിലെ എട്ടുമണിക്കും വൈകീട്ട് 6 മണിക്കും ലോകവാര്‍ത്തകള്‍. ആഗോള രാഷ്ട്രീയലോകം പറയുന്ന വാര്‍ത്തകളും വിശേഷങ്ങളും മാത്രമല്ല, കായികവാര്‍ത്തകളും ബിസിനസ്സും ടെക്നോളജിയും എല്ലാം ഈ ലോക വാര്‍ത്തകളിലൂടെ പ്രേക്ഷകര്‍ക്ക് അറിയാം.
എല്ലാ ദിവസവും മിഡില്‍ ഈസ്റ്റ് വാര്‍ത്തകളറിയാന്‍ രാത്രി 11.30 വരെ കാത്തിരിക്കേണ്ടി വന്ന അവസ്ഥയ്ക്കും മാറ്റം വന്നിരിക്കുന്നു. ഇന്നുമുതല്‍ എല്ലാ ദിവസവും വൈകീട്ട് 4 മണിക്ക് ഗള്‍ഫ് വാര്‍ത്തകളറിയാം. ചലച്ചിത്ര-കലാ-സാംസ്കാരിക-പുസ്തക മേഖലകളിലെ വിശേഷങ്ങളുമായി എല്ലാ ദിവസവും ഷോ മാള്‍. അതുകൊണ്ടുതന്നെ കലാ സാംസ്കാരിക വിശേഷങ്ങളുമായി ആഴ്ചയില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിരുന്ന ആര്‍ട്ട്ബീറ്റ്സ് ഇനി മുതല്‍ ഉണ്ടായിരിക്കില്ല.
മറ്റൊന്ന് വാര്‍ത്താധിഷ്ഠിത പരിപാടികളിലുണ്ടായ മാറ്റമാണ്... ദേശീയ വാര്‍ത്തകളുടെ ആഴത്തിലുള്ള വിശകലനവുമായി ദ നാഷന്‍, സാമൂഹിക മാധ്യമങ്ങളിലെ ഇളക്കങ്ങളും അനക്കങ്ങളും പ്രേക്ഷകരിലേക്കെത്തിക്കുന്ന ഫിഫ്ത്ത് എസ്റ്റേറ്റ്, അതാത് ആഴ്ചയിലെ പ്രധാന വിഷയങ്ങളുടെ ആഴത്തിലുള്ള വിശകലനവുമായി ബിയോണ്ട് ദ ഹെഡ് ലൈന്‍സ് തുടങ്ങി വ്യത്യസ്തമാര്‍ന്ന പല വാര്‍ത്താധിഷ്ഠിത പരിപാടികളും ഇനിമുതല്‍ മീഡിയവണിന്റെ പ്രേക്ഷകരെ തേടിയെത്തുകയാണ്.
മറ്റു ചാനലുകള്‍ എന്നും മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തിയ മറ്റുചില വിശേഷങ്ങളും മീഡിയവണിന്റെ വാര്‍ത്താധിഷ്ഠിത പരിപാടികളുടെ ഭാഗമാണ്. നഷ്ടപ്പെട്ടുപോയ നാടന്‍പാട്ടുകളെ മുഖ്യധാരയിലേക്കെത്തിക്കുന്ന പാട്ടുവഴി, കേരളത്തിന്റെ ഭാഷ വൈവിധ്യങ്ങളിലൂടെയുള്ള യാത്രയുമായി ഞങ്ങ നിങ്ങ, മീഡിയ വണില്‍ രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടികളില്ലെന്ന പ്രേക്ഷകരുടെ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കുമുള്ള മറുപടിയായി ഗ്രാന്റ് കേരള സര്‍ക്കസ് എന്നിവയ്ക്കായി പ്രേക്ഷകര്‍ കാത്തുനില്‍ക്കുമെന്നുറപ്പ്.
എന്നും പ്രേക്ഷകരുടെ ഇഷ്ടവിനോദപരിപാടികളായ എം 80 മൂസ, പതിനാലാം രാവ്, ഖയാല്‍.... അടക്കമുള്ള വിനോദ പരിപാടികള്‍ക്കൊന്നും മാറ്റമില്ലാതെ ഒരു വാര്‍ത്താചാനലിന്റെ എല്ലാ ഉള്ളടക്കത്തോടെയും പുതുമയോടെയും കൂടിയാണ് മീഡിയ വണ്‍ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്.
കാഴ്ചയിലും ആ വ്യത്യാസം പ്രേക്ഷകര്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കും. അക്ഷരങ്ങളിലും നിറത്തിലും ഡിസൈനിലും തുടങ്ങി എല്ലാ മേഖലയിലും വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. സ്ക്രോളിലും അപ്ഡേറ്റിലും ഫ്ലാഷ് ന്യൂസിലും ബ്രേക്കിംഗ് ന്യൂസിലും എല്ലാം വ്യത്യാസം പ്രകടമാണ്.
Courtesy: Media One

April 2015....A Special month for Malayalam tv viewers

മലയാള ദൃശ്യ മാധ്യമ രംഗത്ത് 2015 ഏപ്രിൽ ഒരു നാഴികക്കല്ലാവുകയാണ്.മൂന്നു മലയാളം ചാനലുകളാണ് ഈ മാസം ഉദ്ഘാടനം ചെയ്യപ്പെട്ടത്.ഏപ്രിൽ 5 നു flowers ,ഏപ്രിൽ 19 നു ജനം ,ഏപ്രിൽ 24 നു മീഡിയ വൺ ഗൾഫ്‌.
ഇതിൽ ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ സ്ഥാപിതമായ flowers ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ സാധാരണ സംപ്രേഷണം ആരംഭിച്ചപ്പോൾ മീഡിയ വൺ ഗൾഫ്‌ ഉദ്ഘാടനം ചെയ്ത സമയത്ത് തന്നെ പരിപാടികൾ തുടങ്ങി.പക്ഷെ ജനം ടി വി ഇപ്പോഴും ടെസ്റ്റ്‌ തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
മലയാളത്തിലെ ആദ്യ എച്.ഡി ചാനലായിരിക്കുമെന്നു അവകാശപ്പെടുന്ന ജനം ഇതുവരെ എച് ഡി മോഡിൽ എത്തിയിട്ടില്ല.പ്രിയദർശന്റെ നേതൃത്വത്തിൽ അണിഞ്ഞൊരുങ്ങുന്ന ജനം ടി വി ഒട്ടുമിക്ക പ്രാദേശിക കേബിൾ നെട്വോർക്കുകളിലും മറ്റു പ്രമുഖ നെട്വോർക്കുകളിലും സ്ഥാനം പിടിച്ചു കഴിഞ്ഞു.മീഡിയ വൺ ഗൾഫ്‌ എച് ഡി അല്ലെങ്കിലും എച് ഡി പോലെയുള്ള ക്ലാരിറ്റി നല്കുന്നുണ്ട്.വാർത്തകൾ ഇല്ലാത്തത് ഈ ചാനലിന്റെ ഒരു പോരായ്മയാണ്.
ഈ മൂന്നു ചാനലുകളും പ്രവാസികൾക്ക്‌ ലഭ്യമാണെങ്കിലും ഇതിൽ മീഡിയ വണ്‍ ഗൾഫ്‌ പ്രവാസികൾക്ക്‌ വേണ്ടിയുള്ള ഒരു എക്സ്ക്ളൂസീവ് ചാനലാണ്‌.ഇതൊക്കെ കൂടാതെ ഖത്തർ പ്രവാസികൾക്ക് മറ്റൊരു സന്തോഷവും കൂടി ഈ ഏപ്രിൽ നൽകി.മാതൃഭൂമി ദിനപത്രം ഖത്തരിൽ നിന്നും എഡിഷൻ തുടങ്ങിയതാണ് ആ വിശേഷം

MediaOne Live android app

Download MediaOne Live android app for Live Stream of MediaOne & MediaOne Gulf Channels
https://play.google.com/store/apps/details?id=com.madhyamam.mediaonelive