"മീഡിയ വണ്‍ ഗൾഫ്" ചാനൽ ഖത്തർ ഉരീദു മോസൈകിൽ പ്രവേശിച്ചിരിക്കുന്നു.ഊരെദൂ മോസൈകിലെ ചാനൽ നമ്പര് 265 ൽ "മീഡിയ വണ്‍ ഗൾഫ്" ലഭ്യമാണ് .പഴയ "മീഡിയ വണ്‍" ചാനൽ 253 എന്ന നമ്പറിൽ പഴയത് പോലെ ലഭ്യമായിരിക്കും.
Thursday, April 23, 2015
Tuesday, April 21, 2015
'ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ്" മുതല്‍ "മീഡിയ വന്‍ ഗള്‍ഫ്" വരെ .....
ഏഷ്യാനെറ്റ് പ്രവാസി മലയാളികള്‍ക്കായി 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്ന 'ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ്' എന്ന വിനോദ ചാനല്‍ 2010 മാര്‍ച്ച് 25 ന് ആരംഭിച്ചു.
ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്ത് വന്നിരുന്ന റിയാലിറ്റി ഷോകളായ ഐഡിയ സ്റ്റാര്‍സിംഗര്‍-സീസണ്‍ 4, മഞ്ച് സ്റ്റാര്‍സിംഗര്‍ ജൂനിയര്‍, വൊഡാഫോണ്‍ കോമഡി സ്റ്റാഴ്‌സ്, കൂടാതെ പരമ്പരകള്‍, ചലച്ചിത്രങ്ങള്‍, തുടങ്ങിയവ 'ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ്' ചാനലിലൂടെ പ്രവാസികള്‍ക്ക് അനുയോജ്യമായ സമയങ്ങളില്‍ കാണാനുള്ള അവസരമുണ്ടായി.
മനോരമ കുടുംബത്തി...ല്‍ നിന്നും "മഴവില്‍ മനോരമ" സംപ്രേഷണം ആരംഭിച്ചതോടെ "മനോരമ ഇന്റര്‍നാഷണല്‍" എന്ന ന്യൂസ് ചാനല്‍ "മഴവില്‍ മനോരമ ഇന്റര്‍നാഷണല്‍" ആയി മാറി.അങ്ങിനെ പ്രവാസി മലയാളിയുടെ കുടുംബ സദസ്സുകളിലേക്ക് മഴവില്ലു വിരിഞ്ഞിറങ്ങി.എന്തായാലും അത് 'ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ്' നെക്കാളും മെച്ചമായിരുന്നു.ഒരു പ്രധാന വ്യത്യാസം വാര്‍ത്തകള്‍ തന്നെ.എന്നിരുന്നാലും വാര്‍ത്താ സമയങ്ങളിലെ രണ്ട് ലോഗോയും അല്ലാത്ത സമയങ്ങളില്‍ മദ്ധ്യത്തില്‍ കാണിക്കുന്ന പരസ്യങ്ങളും (ന്യൂസ് സ്ക്രോള്‍ ചെയ്യാന്‍ വേണ്ടി അങ്ങിനെ ക്രമീകരിച്ചതാണ്) ഒരു പോരായ്മയായി തുടര്‍ന്ന് വരുന്നു.

ഈ കഴിഞ്ഞ ഫെബ്രുവരി 13 നാണ് കൈരളി അറേബ്യ തുടങ്ങിയത്.ഇപ്പോള്‍ നിലവില്‍ പ്രവാസികള്‍ക്കുള്ള മൂന്നു ചാനലുകളില്‍ ഏറ്റവും നിലവാരം പുലര്‍ത്തുന്നത് കൈരളി അറേബ്യ തന്നെയാണ്.കൈരളിയിലെ മികച്ച പരിപാടികള്‍ പ്രവാസികള്‍ക്ക് അനുയോജ്യമായ സമയങ്ങളില്‍ കാണാനുള്ള സാഹചര്യത്തോടൊപ്പം ഓരോ അര മണിക്കൂറിലും സ്പെഷ്യല്‍ വാര്‍ത്താ ബുള്ളറ്റിനുകളും കൈരളി അറേബ്യ ഒരുക്കി.
ഈ വരുന്ന 24 മുതല്‍ മീഡിയ വന്‍ ഗള്‍ഫ് കൂടി ഈ രംഗത്തേക്ക് കടന്നു വരുന്നു.പ്രവാസ ലോകത്ത് തയ്യാറാക്കുന്ന പരിപാടികള്‍ക്ക് മുന്‍തൂക്കം കൊടുക്കുമെന്നാണ് ആണ് അവര്‍ നല്‍കുന്ന വാഗ്ദാനം.പക്ഷെ മറ്റുള്ള ചാനലുകള്‍ ചെയ്യുന്ന പോലെ മീഡിയ വന്‍ ഗള്‍ഫ് തങ്ങളുടെ മാതൃ ചാനലിലെ പരിപാടികള്‍ പ്രവാസികള്‍ക്ക് അനുയോജ്യമായ സമയങ്ങളില്‍ ക്രമീകരിച്ച് അവതരിപ്പിക്കുമെന്നത് ഉറപ്പാണ്.എന്തായാലും മത്സരം മുറുകുന്നത് പ്രവാസികള്‍ക്ക് പ്രയോജനപ്പെടുമെന്ന് പ്രത്യാശിക്കാം.

ജനം ടിവിയുടെ ഔപചാരികമായ ഉദ്ഘാടനം ആദരണീയ സ്വാമിജി ശ്രീ ശ്രീ രവിശങ്കർ നിർവഹിച്ചു.
ജനം ടിവിയുടെ ഔപചാരികമായ ഉദ്ഘാടനം ആദരണീയ സ്വാമിജി ശ്രീ ശ്രീ രവിശങ്കർ നിർവഹിക്കുന്നു
രാഷ്ട്രീയ സ്വയംസേവക സംഘം സർകാര്യവാഹ് ഭയ്യാജി ജോഷി , കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണവകുപ്പ് സഹമന്ത്രി ശ്രീ രാജ്യവർദ്ധൻ സിംഗ് റാത്തോഡ് , സ്വാമി പൂർണാമൃതാനന്ദപുരി , ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് , ജനം ടിവി ചെയർമാൻ പ്രിയദർശൻ തുടങ്ങിയവർ സമീപം ...

Tuesday, April 14, 2015
Flowers.....vishu day ....live concert....calicut
സാഗര സംഗീതം....... സംഗീത സാമ്രാട്ടുകളായ ഹരിഹരനും ശങ്കര്‍ മഹാദേവനും മലയാള മണ്ണില്‍ ആദ്യമായ് ഒരേ വേദിയില്‍....കൂടെ ഇന്ത്യയിലെ മറ്റ് പ്രശസ്ത ഗായകരും.... ഒപ്പം വിസ്മയിപ്പിക്കുന്ന ലേസര്‍ ഷോയും! വിഷുക്കാഴ്ചയായ് ഫ്ളവേഴ്സ് ചാനല്‍ കാഴ്ചവെക്കുന്ന ഹൃദയം ത്രസിപ്പിക്കുന്ന സംഗീത വിരുന്ന്.നാളെ വിഷുദിനത്തിൽ 2015 ഏപ്രില്‍ 15ന് കോഴിക്കോട് ബീച്ച് ഗ്രൗണ്ടില്‍ വൈകുന്നേരം 6.30ന്. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതല്ല !!!!!! മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി പരസ്യവും ഇടവേളകളുമില്ലാതെ അനർഗളമൊഴുകുന്ന തത്സമയ സംപ്രേഷണവും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 7025000333

Friday, April 10, 2015
മീഡിയവണ് (ഗൾഫ്) ടെസ്റ്റ് റണ്‍ വീണ്ടും തുടങ്ങി.

technical details:
satellite: intelsat - 17
frequency: 3984 horizontal
Symbol rate: 14400
fec:3/4
mode: 8-psk dvb s2
technical details:
satellite: intelsat - 17
frequency: 3984 horizontal
Symbol rate: 14400
fec:3/4
mode: 8-psk dvb s2
Thursday, April 9, 2015
സിനിമാ നിര്‍മ്മാതാക്കള്‍ മൂവീ ചാനല്‍ തുടങ്ങുന്നു..

മലയാള സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേര്‍സ് അസ്സോസിയേഷന്റെ 30-7-2014ല്‍ കൂടിയ ജനറല്‍ ബോഡി വിപ്ളവകരമായ ചില തീരുമാനങ്ങള്‍ എടുത്തു. 24 മണിക്കൂറും സിനിമയും സിനിമാ സംബന്ധിയായ പരിപാടികളും മാത്രം പ്രക്ഷേപണം ചെയ്യുന്ന ഒരു മൂവീ ചാനല്‍ തുടങ്ങുക എന്ന തീരുമാനമാണ് അതില്‍ ഏറ്റവും പ്രധാനം.
എന്നെയും ശ്രീ സിയാദ് കോക്കറിനെയും ആണ് അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞ മേഖലയാണെങ്കില്‍ കൂടി ഒരു നിര്‍മ്മാതാവിന് ആജീവനാന്തം ഗുണം ചെയ്യുന്ന പ്രവര്‍ത്തി എന്ന നിലയില്‍ ഇതു പ്രാവര്‍ത്തികമാക്കാന്‍ എന്നാല്‍ കഴിയുന്ന എല്ലാവിധ ശ്രമങ്ങളും നടത്താന്‍ ഞാന്‍ തയ്യാറെടുക്കുകയാണ്.
ടി. വി. സംപ്രേഷണം കൂടാതെ അമ്പതില്‍ പരം സാമ്പത്തിക വരുമാനം കിട്ടുന്ന റൈറ്റ്സുകള്‍ ഒരു സിനിമയ്ക്കുണ്ട്. അതുള്‍പ്പെടെ എഴുതി വാങ്ങി എത്രയോ പതിറ്റാണ്ടുകള്‍ ടിവിയില്‍ ഈ ചിത്രങ്ങള്‍ തിരിച്ചും മറിച്ചും സംപ്രേഷണം ചെയ്യുന്ന ചാനലുകാര്‍ പക്ഷേ സത്യസന്ധമായ ഒരു നിലപാടല്ല എല്ലാ നിര്‍മ്മാതാക്കളോടും എടുത്തിരുന്നത്. കാര്യസാധ്യത്തിനായി തത്പരകക്ഷികളെ പ്രീണിപ്പിക്കുന്ന ന്യായമല്ലാത്ത ഒരു നിലപാടിനായി ചാനല്‍ മേധാവികള്‍ ഈ ബിസിനസ്സിനെ ഉപയോഗിച്ചതുകൊണ്ടു കൂടിയാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിതരാക്കിയത്.
പണം മുടക്കി സിനിമ എടുത്ത നിര്‍മ്മാതാക്കളെക്കാള്‍ കൂടുതല്‍ സാറ്റലൈറ്റിന്റെ ഗുണം ലഭിച്ചത് ചില ഇടനിലക്കാര്‍ക്കാണ്. ഞങ്ങള്‍ തുടങ്ങുന്ന ചാനല്‍ ഓരോ നിര്‍മ്മാതാവിന്റെയും ചാനല്‍ ആണ്. അവരുടെ ചിത്രങ്ങള്‍ എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞു സംപ്രേഷ്ണം ചെയ്താലും അന്നു കിട്ടുന്ന തുക അവര്‍ക്കൊ - അവര്‍ ജീവിച്ചിരുപ്പില്ലെങ്കില്‍ അവരുടെ പിന്‍തലമുറയ്ക്കൊ ചെന്നു ചേരും. മറ്റു വിവിധ റൈറ്റുകളില്‍ കൂടി നിര്‍മ്മാതാവിനു കിട്ടേണ്ടുന്ന തുക നേടിയെടുക്കാനുള്ള നടപടികളും ഈ സംരംഭത്തിലൂടെ നടത്തുന്നതാണ്. ഇന്നലെ ഇതിന്റെ ന്യൂസ് ടിവിയില്‍ വന്നപ്പോള്‍ തന്നെ ധാരാളം വിദേശ സുഹൃത്തുക്കള്‍ ഈ സംരംഭത്തില്‍ ഓഹരി എടുക്കാന്‍ തയ്യാറാണെന്ന് വിളിച്ചറിയിച്ചു. ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പൂര്‍ണ്ണ പിന്തുണയും പങ്കാളിത്തവും ഈ സംരംഭത്തിനുണ്ടെന്ന് ശ്രീ ലിബര്‍ട്ടി കൂടി വാഗ്ദാനം തന്നതോടെ ഈ ചാനല്‍ ആശയം ഒരു വന്‍ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നു.
നമ്മള്‍ മനസ്സു വച്ചാല്‍ നടക്കാത്ത ഒരു കാര്യവുമില്ല എന്നാണ് എന്റെ അഭിപ്രായം. അതിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കാനുള്ള ഇഛാശക്തി കൂടി ഉണ്ടാകണമെന്നു മാത്രം. ഈ പുതിയ സംരംഭത്തിന് എന്റെ എല്ലാ സുഹൃത്തുക്കളുടെയും സപ്പോര്‍ട്ടും അനുഗ്രഹവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Subscribe to:
Posts (Atom)