ദൂരദര്‍ശന്‍ ഇനി മൊബൈല്‍ ഫോണിലും..................
ന്യൂഡല്‍ഹി: സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കള്‍ക്കിടയിലേക്ക് ഇനി ദൂരദര്‍ശനും. ഇന്ത്യയില്‍ പ്രധാനപ്പെട്ട 16നഗരങ്ങളിലും നാല് മെട്രോകളിലും ഇനി ദൂരദര്‍ശന്‍െറ ഭൂതലസംപ്രേഷണം ലഭ്യമാവും. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, റാഞ്ചി, ബോപ്പാല്‍ തുടങ്ങിയ പ്രധാന നഗരങ്ങള്‍ ഈ സേവനത്തിന്‍െറ പരിധിയില്‍ ഉള്‍പെടും.
ഡി.വി.ബി ടി2 ഡോങ്കിള്‍സ് ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് ഫോണുകള്‍, ടാബ്ലറ്റുകള്‍, വൈ-ഫൈ മുഖേന യാത്ര ചെയ്യുന്ന വാഹനങ്ങളിലും സംപ്രേഷണം ലഭ്യമാവും. ഇതിനായുള്ള സോഫ്റ്റ്വെയറുകള്‍ ഉപഭോക്താക്കള്‍ ഇന്‍റര്‍നെറ്റ് വഴി ഡൗണ്‍ലോഡ് ചെയ്യണം. ഡോങ്കിളും സോഫ്റ്റ്വെയറും ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ ദൂരദര്‍ന്‍ ലഭിക്കുന്നതിനായി അധിക ചാര്‍ജുകള്‍ ഈടാക്കുന്നതല്ല. കൂടാതെ ടി.വി കാണുന്നതിന് ഇന്‍റര്‍നെറ്റ് സൗകര്യം ആവശ്യമില്ല എന്നതാണ് ഈ ആപ്ളിക്കേഷന്‍െറ പ്രത്യേകത.
No comments:
Post a Comment