Saturday, August 16, 2014

SAKHI TV INDIA'S FIRST WOMEN CHANNEL LAUNCHING CEREMONY ON AUGUST 17 (Chingam 1)

സഖി ടിവി സംപ്രേഷണം നാളെ ഇന്ത്യയിലെ പ്രഥമ മലയാള വനിതാചാനൽ, സഖി ടിവി നാളെ (chingam onnu) സംപ്രേഷണം ആരംഭിക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 6.30നു ഗവർണർ ഷീല ദീക്ഷിത് ഉദ്ഘാടനം നിർവഹിക്കും. 100 വനിതകളുടെ വിവാഹമടക്കം ആദ്യ100 ദിവസം കൊണ്ടു സഖി ടിവി, സ്ത്രീസമൂഹത്തിനു വേണ്ടി നിർവഹിക്കാൻപോകുന്ന പരിപാടികളുടെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും. തിരുവനന്തപുരം മേയർ അഡ്വ. കെ.ചന്ദ്രിക ആയിരിക്കും അധ്യക്ഷ. സംസ്ഥാന വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷ ജസ്റ്റിസ്.ഡി. ശ്രീദേവി, ആദിവാസി ഗോത്ര മഹാസഭ അദ്ധ്യക്ഷ സി.കെ ജാനു, അന്വേഷി പ്രസിഡന്റ്‌ കെ.അജിത, വനിതാ വികസനകോർപ്പറേഷൻ അധ്യക്ഷ അഡ്വ. പി.കുൽസു, പ്രശസ്ത ചലച്ചിത്ര താരങ്ങളായ നദിയ മൊയ്തു, അനന്യ, സോനാ നായർ എന്നിവർ പങ്കെടുക്കും. തുടർന്ന് വിവിധ കലാ സാംസ്കാരിക പരിപാടികളും നടക്കും . ആദ്യ നാളുകളിൽ വിനോദ പരിപാടികളും 50-)0 ദിവസം മുതൽ വാർത്തയും സമകാലികപരിപാടികളും ആരംഭിച്ചു, 100 ദിവസം കൊണ്ട് റിയാലിറ്റി ഷോകളും ഗെയിം ഷോകളും സീരിയലുകളും ഉൾപ്പെടെ എല്ലാം ചേർന്ന ഒരു സമ്പൂർണ വിനോദചാനലായി മാറും. സംപ്രേഷണത്തിന്റെ നൂറാംനാൾ കേരളത്തിലെ സാമ്പത്തികപിന്നോക്കാവസ്ഥയിലുള്ള 100 പെണ്കുരട്ടികളെ വിവാഹം ചെയ്തയക്കുന്ന കർമ്മ പരിപാടിക്കും ചാനൽ രൂപം നല്കിയിട്ടുണ്ട്. .സ്ത്രീകൾക്കായ് 24 മണിക്കൂർ സൗജന്യഹെൽപ് ലൈനും, സ്ത്രീ സംഘടനയായ സഖി മീ ഡിയ വിമെൻസ്ഫോറവും സമാന്തരമായി പ്രവർത്തിച്ചു വരുന്നു . തിരുവന്തപുരം കരമനയിലാണ് സഖി ടിവി യുടെ ആസ്ഥാനം മന്ദിരം. സഖി ടിവി ചെയർമാൻ ഡോ. ആർ ആർ നായർ, എം..ഡി ശ്രീ .ശ്രീരാജ് മേനോൻ, എക്സിക്യുട്ടിവ് ഡയറക്ടർ ശ്രീഹരി പ്രസാദ്‌, വൈസ്ചെയർമാൻ അജിത്‌ കുമാർ ബിപിള്ള, വൈസ്ചെയർപേഴ്സ ണ്‍ ശ്രീമതി ബിന്ദു ബാലകൃഷ്ണൻ, ഡയറക്ടർമാരായ ശ്രീമതി ജയശ്രീമേനോൻ, ശ്രീ. ബാബുരാജ്‌ , ശ്രീ. എ കെ ബുഹാരി, ശ്രീ മോനിപണി ക്കർ, വൈസ് ചെയർപേഴ് സണ്‍ ശ്രീമതി നിലമ്പൂർ ആയിഷ എന്നിവർ തിരുവനന്തപുരത്ത് വാർത്താക്കുറുപ്പിൽ അറിയിച്ചതാണ് ഈ വിവരങ്ങൾ.

No comments:

Post a Comment