മൊബൈലുകളില് ടിവി ചാനലുകള് കാണുകയെന്നത് ഇന്ന് മിക്കവരുടെയും ശീലമാണ്. എന്നാല് അതിന് നല്ലൊരു തുക ഇന്റര് നെറ്റിനായി ചെലവാക്കേണ്ടി വരുമെന്നതാണ് പലരെയും ഇതില് നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാല് ഇന്റര്നെറ്റില്ലാതെ മൊബൈലില് ടിവി ചാനലുകള...് ലഭ്യമായാലോ…?. അത്തരം ഒരു പരീക്ഷണത്തിനൊരുങ്ങുകയാണ് പ്രസാര് ഭാരതി. ദൂരദര്ശന് ഉള്പ്പെടെയുള്ള 20 പ്രമുഖ സൗജന്യ ചാനലുകള് അടുത്ത വര്ഷത്തോടെ മൊബൈല് ഫോണുകളില് ലഭ്യമാക്കാന് പ്രസാര് ഭാരതി നീക്കം തുടങ്ങി. മൊബൈല് ഇന്റര്നെറ്റ് ഉപയോഗിക്കാതെ ഡിവിബി-ടി2 (ഡിജിറ്റല് വിഡിയോ ബ്രോഡ്കാസ്റ്റ്-ടെരസ്ട്രിയല്) സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂതലസംപ്രേഷണത്തിനു സമാനമായ രീതിയില് ചാനലുകള് നേരിട്ട് മൊബൈല് ഫോണുകളില് ലഭ്യമാക്കാനാണ് പദ്ധതി. പ്രഥമഘട്ടത്തില് ദില്ലിയിലും മുംബൈയിലുമുള്ള മൊബൈല് യൂസര്മാര്ക്ക് ഡോംഗിളുപയോഗിച്ച് മൊബൈലില് അല്ലെങ്കില് ടാബ്ലെറ്റ് കംപ്യൂട്ടറില് ഈ ചാനലുകള് ലൈവായി ദര്ശിക്കാം. ആന്റിനക്കും സെറ്റ്ടോപ് ബോക്സിനും പകരമായാണ് ഡോംഗിള് പ്രവര്ത്തിക്കുന്നത്. യൂറോപ്പില് ഇപ്പോള്ത്തന്നെ വിജയകരമായി നടപ്പിലാക്കിയ ഈ സംവിധാനം ഡിജിറ്റല് ഭൂതലസംപ്രേഷണത്തിന്റെ മാതൃകയിലാണ് ഹാന്ഡ് സെറ്റുകളിലെത്തുന്നത്. - See more at: http://boolokam.com/archives/179645#sthash.LkOj2jTc.dpuf
Tuesday, November 11, 2014
കുടുംബിനികൾക്കും 'ഫ്ലവേഴ്സിൽ' താരമാകാനവസരം...!
കുടുംബിനികൾക്കും 'ഫ്ലവേഴ്സിൽ' താരമാകാനവസരം...!
ഉടന് സംപ്രേഷണമാരംഭിക്കുന്ന 'ഫ്ലവേഴ്സ്' എൻറെർടെയിൻമെൻറ് ചാനലിലൂടെ കുടുംബിനികളായ നിങ്ങൾക്കും മലയാളികളുടെ സ്വീകരണ മുറിയിലെ
സുവർണ താരമാകാന് അവസരം.
സംവാദം, ഗെയിം ഷോ തുടങ്ങി 'ഫ്ലവേഴ്സ്'
സംപ്രേഷണം ചെയ്യാന് പോകുന്ന
വിവിധ പരിപാടികളില് കുടുംബിനികളെ
ഉൾപെടുത്താന് ഉദ്ദേശിക്കുന്നു.
ഇരുപതിനും നാൽപ്പതിനും മദ്ധ്യേ പ്രായമുള്ളവര്
അവരുടെ കുടുംബത്തോടോപ്പമുള്ള ഫ...ോട്ടോയും
വിശദമായ ബയോഡാറ്റയും സഹിതം
ഇന്നുതന്നെ അപേക്ഷിക്കുക.
വിലാസം:
Flowers
Insight Media City Complex
ABM Tower
Near GCDA
Kadavanthra, Cochin – 682 020
Email: info@insightmediacity.com
Last Date: 15/11/2014
വിശദ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പ൪:
7025333000
ഉടന് സംപ്രേഷണമാരംഭിക്കുന്ന 'ഫ്ലവേഴ്സ്' എൻറെർടെയിൻമെൻറ് ചാനലിലൂടെ കുടുംബിനികളായ നിങ്ങൾക്കും മലയാളികളുടെ സ്വീകരണ മുറിയിലെ
സുവർണ താരമാകാന് അവസരം.
സംവാദം, ഗെയിം ഷോ തുടങ്ങി 'ഫ്ലവേഴ്സ്'
സംപ്രേഷണം ചെയ്യാന് പോകുന്ന
വിവിധ പരിപാടികളില് കുടുംബിനികളെ
ഉൾപെടുത്താന് ഉദ്ദേശിക്കുന്നു.
ഇരുപതിനും നാൽപ്പതിനും മദ്ധ്യേ പ്രായമുള്ളവര്
അവരുടെ കുടുംബത്തോടോപ്പമുള്ള ഫ...ോട്ടോയും
വിശദമായ ബയോഡാറ്റയും സഹിതം
ഇന്നുതന്നെ അപേക്ഷിക്കുക.
വിലാസം:
Flowers
Insight Media City Complex
ABM Tower
Near GCDA
Kadavanthra, Cochin – 682 020
Email: info@insightmediacity.com
Last Date: 15/11/2014
വിശദ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പ൪:
7025333000
Thursday, October 30, 2014
മലയാളം ചാനലുകളില് പലതും ശമ്പളം കൊടുക്കാന് കഴിയാതെ പ്രതിസന്ധിയില് !!!
കൂണുകള് പോലെ മുളച്ചുപൊങ്ങിയ മലയാളം ചാനലുകളില് പലതും ശമ്പളം കൊടുക്കാന് കഴിയാതെ പ്രതിസന്ധിയില്. ഒടുവില് മലയാളത്തില് സംപ്രേഷണം തുടങ്ങിയ വാര്ത്താചാനലുകളിലൊന്നില് രണ്ടുമാസമായി ശമ്പളം കിട്ടാത്ത 50 മുതിര്ന്ന ജീവനക്കാര് മാനേജ്മെന്റിന് കത്തുനല്കി. മികച്ച ശമ്പളവും സൗകര്യങ്ങളും വാഗ്ദാനംചെയ്ത് മറ്റു സ്ഥാപനങ്ങളില്നിന്നു ക്ഷണിച്ചുകൊണ്ടുവന്നവരാണ് ശമ്പളം ലഭിക്കാതെ വലയുന്നത്. പ്രകടനത്തിനുസരിച്ച് നിയമനക...രാര് നീട്ടിനല്കുന്ന സമ്പ്രദായം ഏര്പ്പെടുത്തിയ ഇവിടെ താരതമ്യേന ജൂനിയറായ നിരവധി പേര്ക്ക് പിരിച്ചുവിടാതിരിക്കാന് കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്കിയതായാണ് വിവരം.ഇതുകൂടാതെ, രണ്ടു വാര്ത്താചാനലുകള് ഉള്പ്പെടെ മുഖ്യധാരയിലുള്ള മൂന്നു ചാനലുകളില് ശമ്പളം മുടങ്ങുന്നത് പതിവായതോടെ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കും വര്ധിച്ചു.ചാനലുകളുടെ എണ്ണം കൂടിയതോടെ പരസ്യവരുമാനം വിഭജിച്ചുപോയതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് ഈ രംഗത്തുള്ളവരുടെ വാദം. കിടമത്സരത്തില് പിടിച്ചുനില്ക്കുന്നതിന്റെ ഭാഗമായി വന്തുക കടമെടുത്ത് ആധുനിക ഉപകരണങ്ങള് വാങ്ങിയതും മറ്റു സ്ഥാപനങ്ങളില്നിന്ന് വന്തുക വാഗ്ദാനംചെയ്ത് ജീവനക്കാരെ കുത്തിനിറച്ചതും വിനയായി.നിക്ഷേപത്തിന് ആനുപാതികമായി ബാങ്കുകളില്നിന്ന് ഓവര്ഡ്രാഫ്റ്റ് എടുത്താണ് പലയിടത്തും ശമ്പളം നല്കിയിരുന്നത്. നിക്ഷേപം കുറഞ്ഞതോടെ ഓവര്ഡ്രാഫ്റ്റ് നല്കാന് ബാങ്കുകള് വിമുഖത കാണിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കി. പരസ്യവരുമാനം കുറഞ്ഞതോടെ പലയിടത്തും പരസ്യവിഭാഗം ജീവനക്കാരും പിരിച്ചുവിടല് ഭീഷണിയിലാണ്. പ്രമുഖ വാര്ത്താചാനലില് രണ്ടുമാസമായി മുടങ്ങിയ ശമ്പളം സ്കൂള് തുറക്കുന്ന സമയത്തും നല്കാതെവന്നതോടെ കൂട്ട അവധിയെടുത്ത് മുതിര്ന്ന മാധ്യമപ്രവര്ത്തകര് പ്രതിഷേധം അറിയിച്ചിരുന്നു. മാനേജ്മെന്റുമായുള്ള ചര്ച്ചയെത്തുടര്ന്ന് താല്ക്കാലികമായി സമരം അവസാനിപ്പിച്ചെങ്കിലും പ്രതിസന്ധി തുടര്ന്നതോടെ മാധ്യമപ്രവര്ത്തകര് ഉള്പ്പെടെ ജീവനക്കാര് കൂട്ടത്തോടെ രാജിവച്ചു. പുതുതായി തുടങ്ങിയ ചാനലുകളില് പലതിലും ജീവനക്കാര്ക്ക് ശമ്പളത്തിനുപുറമെയുള്ള ആനുകൂല്യങ്ങള് നിഷേധിക്കുന്നതായും ആക്ഷേപമുണ്ട്. - See more at: http://www.deshabhimani.com/ news-special-all-latest_news-41 1922.html#sthash.3OGBAa2Q.dpuf
Tuesday, October 28, 2014
Sunday, October 26, 2014
Friday, September 19, 2014
Thursday, September 18, 2014
Subscribe to:
Posts (Atom)



