Thursday, October 30, 2014

മലയാളം ചാനലുകളില്‍ പലതും ശമ്പളം കൊടുക്കാന്‍ കഴിയാതെ പ്രതിസന്ധിയില്‍ !!!

കൂണുകള്‍ പോലെ മുളച്ചുപൊങ്ങിയ മലയാളം ചാനലുകളില്‍ പലതും ശമ്പളം കൊടുക്കാന്‍ കഴിയാതെ പ്രതിസന്ധിയില്‍. ഒടുവില്‍ മലയാളത്തില്‍ സംപ്രേഷണം തുടങ്ങിയ വാര്‍ത്താചാനലുകളിലൊന്നില്‍ രണ്ടുമാസമായി ശമ്പളം കിട്ടാത്ത 50 മുതിര്‍ന്ന ജീവനക്കാര്‍ മാനേജ്മെന്റിന് കത്തുനല്‍കി. മികച്ച ശമ്പളവും സൗകര്യങ്ങളും വാഗ്ദാനംചെയ്ത് മറ്റു സ്ഥാപനങ്ങളില്‍നിന്നു ക്ഷണിച്ചുകൊണ്ടുവന്നവരാണ് ശമ്പളം ലഭിക്കാതെ വലയുന്നത്. പ്രകടനത്തിനുസരിച്ച് നിയമനക...രാര്‍ നീട്ടിനല്‍കുന്ന സമ്പ്രദായം ഏര്‍പ്പെടുത്തിയ ഇവിടെ താരതമ്യേന ജൂനിയറായ നിരവധി പേര്‍ക്ക് പിരിച്ചുവിടാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായാണ് വിവരം.ഇതുകൂടാതെ, രണ്ടു വാര്‍ത്താചാനലുകള്‍ ഉള്‍പ്പെടെ മുഖ്യധാരയിലുള്ള മൂന്നു ചാനലുകളില്‍ ശമ്പളം മുടങ്ങുന്നത് പതിവായതോടെ ജീവനക്കാരുടെ കൊഴിഞ്ഞുപോക്കും വര്‍ധിച്ചു.ചാനലുകളുടെ എണ്ണം കൂടിയതോടെ പരസ്യവരുമാനം വിഭജിച്ചുപോയതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് ഈ രംഗത്തുള്ളവരുടെ വാദം. കിടമത്സരത്തില്‍ പിടിച്ചുനില്‍ക്കുന്നതിന്റെ ഭാഗമായി വന്‍തുക കടമെടുത്ത് ആധുനിക ഉപകരണങ്ങള്‍ വാങ്ങിയതും മറ്റു സ്ഥാപനങ്ങളില്‍നിന്ന് വന്‍തുക വാഗ്ദാനംചെയ്ത് ജീവനക്കാരെ കുത്തിനിറച്ചതും വിനയായി.നിക്ഷേപത്തിന് ആനുപാതികമായി ബാങ്കുകളില്‍നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുത്താണ് പലയിടത്തും ശമ്പളം നല്‍കിയിരുന്നത്. നിക്ഷേപം കുറഞ്ഞതോടെ ഓവര്‍ഡ്രാഫ്റ്റ് നല്‍കാന്‍ ബാങ്കുകള്‍ വിമുഖത കാണിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കി. പരസ്യവരുമാനം കുറഞ്ഞതോടെ പലയിടത്തും പരസ്യവിഭാഗം ജീവനക്കാരും പിരിച്ചുവിടല്‍ ഭീഷണിയിലാണ്. പ്രമുഖ വാര്‍ത്താചാനലില്‍ രണ്ടുമാസമായി മുടങ്ങിയ ശമ്പളം സ്കൂള്‍ തുറക്കുന്ന സമയത്തും നല്‍കാതെവന്നതോടെ കൂട്ട അവധിയെടുത്ത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചിരുന്നു. മാനേജ്മെന്റുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് താല്‍ക്കാലികമായി സമരം അവസാനിപ്പിച്ചെങ്കിലും പ്രതിസന്ധി തുടര്‍ന്നതോടെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ കൂട്ടത്തോടെ രാജിവച്ചു. പുതുതായി തുടങ്ങിയ ചാനലുകളില്‍ പലതിലും ജീവനക്കാര്‍ക്ക് ശമ്പളത്തിനുപുറമെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായും ആക്ഷേപമുണ്ട്. - See more at: http://www.deshabhimani.com/news-special-all-latest_news-411922.html#sthash.3OGBAa2Q.dpuf